കാമുകിയുമായി സഞ്ചരിക്കാന്‍ മോഷ്ടിച്ച കാര്‍, ബംഗളൂരുവില്‍നിന്നും കേരളത്തിലെത്തിയ കമിതാക്കള്‍ പൊലീസ് പിടിയില്‍

മോഷ്ടിച്ച കാറുമായി സഞ്ചരിച്ച കമിതാക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍.എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേല്‍ നിപുന്‍ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പില്‍ സ്വാലിഹ് (28), മാവേലിക്കര കൊറ്റേര്‍കാവ് സ്വദേശിനി മിഖാ സൂസന്‍ മാണി (26) എന്നിവരെയാണ് നിലമ്പൂര്‍ എസ്‌ഐ കെ.എം സന്തോഷും സംഘവും പിടികൂടിയത്. പ്രധാന പ്രതി പൊലീസിനെ പിന്നീട് വെട്ടിച്ച് രക്ഷപ്പെട്ടു; പുലര്‍ച്ചെ 4.15ഓടെ ബാത്ത്‌റൂമില്‍ കയറിയ ഇയാള്‍ ഫാന്‍ അഴിച്ചു മാറ്റിയ ശേഷം അതുവഴി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
മോഷ്ടിച്ച കാറുമായി ബംഗളൂരുവില്‍നിന്നും വരുന്ന വഴി കക്കാടംപൊയില്‍ നിലമ്പൂര്‍ റോഡില്‍ മൂലേപ്പാടത്ത് രാത്രിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിനുള്ളില്‍ യുവതി അടക്കം മൂന്ന് പേരെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നിലമ്പൂര്‍ എസ്‌ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കാറിന്റെ രേഖകള്‍ ഹാജരാക്കാനായില്ലെന്ന് മാത്രമല്ല, സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ബംഗളൂരുവില്‍ നിന്ന് ആറുമാസം മുമ്പ് മോഷ്ടിച്ചതാണെന്നും കണ്ടത്തെി. കമിതാക്കളായ നിപുനും യുവതിയും ദിവസങ്ങളായി ഈ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. രക്ഷപ്പെട്ട നിപുന്റെ സുഹൃത്താണ് സ്വാലിഹ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിപുന്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. നിപുന് കാര്‍ കച്ചവടമാണ് പ്രധാന തൊഴില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























