അഞ്ജുബോബി ജോര്‍ജ്ജിനെ അപമാനിച്ച സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് ചെന്നിത്തല

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജ്ജിനെ കായികമന്ത്രി ഇ.പി ജയരാജന്‍ അപമാനിച്ച സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാഴികയ്ക്ക് നാല്‍പത് വട്ടം സ്ത്രീസുരക്ഷയെ കുറിച്ചും സ്ത്രീ സംരക്ഷണത്തെകുറിച്ചും മേനി പറഞ്ഞുനടക്കുന്ന സര്‍ക്കാരിന്റെ മന്ത്രി തന്നെ അഞ്ജുവിനെപ്പോലുള്ള ഒരാളോട് പെരുമാറിയ രീതി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അതിന് വഴങ്ങാത്തവരെ ഭീഷണിയിലൂടെ വരുതിയിലാക്കാനുമുളള ശ്രമമമാണ് കായികമന്ത്രി നടത്തിയത്. അഞ്ജുബോബി ജോര്‍ജ്ജിന്റെ മഹത്വം തിരിച്ചറിയാനാകാത്ത കായികമന്ത്രിക്ക് കായിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍കാല പ്രവര്‍ത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്.
കേവലമൊരു പരിശീലകന്റെ സ്ഥലംമാറ്റത്തിന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടുവെന്നത് സര്‍ക്കാരിന് തന്നെ നാണക്കേടാണ്. സംഭവത്തില്‍ മന്ത്രി അഞ്ജുബോബി ജോര്‍ജ്ജിനോട് നിരുപാധികം മാപ്പു പറയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























