രാഷ്ട്രീയനേതാവിനോട് വിധേയത്വമുള്ള പോലീസുകാര്‍ക്കെതിരെ ജിഷയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി, കേസന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നും പരാതിയില്‍

പെരുംബാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ മരണ ശേഷം തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഡിവൈ.എസ്.പി കെ. അനില്‍കുമാര്‍, സി.ഐ കെ.എന്‍. രാജേഷ്, എസ്.ഐ സോണി മത്തായി എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി.ജിഷയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും വകവെക്കാതെ പൊലീസ് ദഹിപ്പിക്കാന്‍ തിടുക്കപ്പെടുകയായിരുന്നെന്ന് പാപ്പു പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
ഇത്തരം കൊലപാതകങ്ങള്‍ നടന്നാല്‍ മൃതദേഹം സാധാരണ ദഹിപ്പിക്കാറില്ല പകരം സംസ്‌കരിക്കുകയാണ് പതിവ്. കൂടുതല്‍ തെളിവെടുപ്പുകള്‍ക്ക് വേണ്ടി വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ ഇതിനുള്ള സാധ്യത നഷ്ടപ്പെടുമെന്നതിനാലാണിത്.
കേസില്‍ ആരോപണവിധേയനായ രാഷ്ട്രീയനേതാവിനോട് വിധേയത്വമുള്ള കുറുപ്പംപടി എസ്.ഐ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏതാനുംപേരെ സ്ഥലംമാറ്റിയെങ്കിലും അവര്‍ ഇപ്പോഴും പഴയസ്ഥലത്തുതന്നെ ജോലിചെയ്യുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ജിഷയുടെ പിതാവ് പാപ്പു പരാതിയില്‍ ആവശ്യപ്പെടുന്നത്.
ജിഷ കൊല്ലപ്പെട്ട ദിവസം ലഹരി ഉപയോഗിച്ചിരുന്നെന്ന തെറ്റായ വിവരങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ പടച്ചുവിടുകയാണെന്നും, കേസന്വേഷണം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തില്‍ കടന്നുകൂടിയിട്ടുണ്ട് ഇവരെ സൂക്ഷിക്കണമെന്നും പാപ്പു പരാതിപ്പെട്ടു. ജോമോന്‍ പുത്തന്‍പുരക്കലിനൊപ്പം എത്തിയാണ് പാപ്പു ഇന്നലെ പരാതിനല്‍കിയത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെയും നേരില്‍കണ്ട് പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























