സഹോദരിമാരുടെ ആത്മഹത്യക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങള്‍

തറവാട്ടുവീട്ടിലെ കിടപ്പുമുറിയില്‍ സഹോദരിമാരുടെ മക്കളായ യുവതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒലവക്കോട് സായി ജങ്ഷന്‍ ആലങ്കോട് ജയപ്രകാശിന്റെ ഭാര്യ നിമ (20), കടലുണ്ടി ചേലൂര്‍ പുത്തന്‍ കൂപ്പാടന്‍ വീട്ടില്‍ പ്രസൂല്‍ ബാബുവിന്റെയും മാലതിയുടെയും മകള്‍ അനുപ്രിയ (19) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാകുന്ന കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
നിമയുടെ അമ്മ ഗീതയും അനുപ്രിയയുടെ അമ്മ മാലതിയും സഹോദരങ്ങളാണ്. നിനയാണ് നിമയുടെ സഹോദരി. അനുപ്രിയയുടെ സഹോദരന്‍ സച്ചിന്‍ ബാബു.
ആലങ്കോടുള്ള തറവാട്ടുവീട്ടില്‍ താമസിച്ചിരുന്ന ഇവരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ്
തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. നിമയും അനുപ്രിയയും അടുത്തിടെ പാലക്കാട്ട് ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നിരുന്നു. ജയപ്രകാശ് ഗള്‍ഫിലാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ബുധനാഴ്ച നിമയുടെ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. തുടര്‍ന്ന് രാത്രി 12 വരെ ഇവര്‍ സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് തഹസില്‍ദാര്‍ വി.ജെ. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























