ജിഷയും കൊലപാതകിയെന്ന് സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടുകാരനും സി.സി.ടി.വി ദൃശ്യത്തില്‍

ജിഷ വധക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടുകാരന്റെ ദൃശ്യം കുറുപ്പം പടിയില്‍ നിന്നും പോലീസിനു ലഭിച്ചു. കൊല നടന്ന ദിവസം ജിഷ കോതമംഗലത്തേക്ക് പോയെന്നു ലഭിച്ച വിവരത്തെ തുടന്നുള്ള അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവായേക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
ജിഷയുടെ കൊലപാതകം നടന്ന ദിവസം സംശയാസ്പതമായി മഞ്ഞ ഷര്‍ട്ടിട്ട ആളെ കണ്ടതായി പരിസരവാസികള്‍ പോലീസിനു മൊഴി നല്കിയിരുന്നു എങ്കിലും ഇത് വരെ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അയല്‍ക്കാരായ യുവാക്കളുടെ മൊഴിയില്‍ നിന്നും സംഭവ ദിവസം ജിഷയുടെ വീട്ടില് നിന്ന് നിലവിളി കേട്ടിരുന്നു എന്നും, പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു മഞ്ഞ ഷര്‍ട്ടുകാരനെ കണ്ടതായും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുറുപ്പം പടിക്ക് അടുത്തുള്ള വളം ഡിപ്പോയിലെ സി സി ടി വി യില്‍ നിന്നാണ് നിര്‍ണ്ണായകമായ ദൃശ്യങ്ങള്‍ ലഭിച്ചത്.
ജിഷയും കൊലപാതകിയെന്ന് സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടുകാരനും വീട്ടിലേക്ക് പോകുന്നതെന്നു സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്. എന്നാല്‍ കൊലപാതകിയുടെ മുഖം വ്യക്തമായിട്ടില്ല, ഡിപ്പോയിലെ ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുള്ളതായി പോലീസ് അറിയിച്ചു. ഇതില്‍ നിന്നും കൂടുതല്‍ തെളിവുകള ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കോതമംഗലത്തു ജിഷ പോയ സ്ഥലത്തെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്നാണ് പൊലീസ് കരുതുന്നത്. ജിഷ പുറത്തുപോയത് ആരുടെ കൂടെയാണെന്നും കോതമംഗലത്തു പോയപ്പോള്‍ ആരാണു കൂടെയുണ്ടായിരുന്നതെന്നുമാണ് ഇനി കണ്ടെത്തേണ്ടത്. . ഇയാളും ജിഷയെ പിന്തുടര്‍ന്നയാളും ഒന്നാണോ എന്നും അറിയണം. സംഭവത്തിനു ശേഷം ഒരു മാസത്തോളം ഇരുട്ടില്‍തപ്പിയിരുന്ന പൊലീസ് പുതിയ സംഘം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെത്തിയതോടെയാണ് അന്വേഷണത്തിന് പുതുവേഗം നല്‍കിയത്
ഇപ്പോഴത്തെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണു പൊലീസ്. ഭക്ഷണത്തിനൊപ്പമാണ് മദ്യം ഉള്ളില്‍ചെന്നതെന്നാണു പൊലീസ് കരുതുന്നത്.പുറത്തുപോയപ്പോള്‍ മദ്യപിച്ചിരുന്നതാകാമെന്നും പൊലീസ് കരുതുന്നു. ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല.
ജിഷയുടെ വീട് സ്ഥിതി ചെയ്യുന്നതിന് നാല് കിലോമീറ്റര്‍ അകലെയാണ് സന്തോഷിന്റെ വീട്. കൊലപാതകം നടന്ന ദിവസം പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാള്‍ക്കൊപ്പം കുറുപ്പംപടിയില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. രാത്രി ഓട്ടോറിക്ഷയിലാണ് ഇരുവരും യാത്രചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയിരുന്നു. ഈ ബോക്‌സുകളില്‍ ഇനിയും വിവരങ്ങളെതത്തുമെന്നാണ് പ്രതീക്ഷ. കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്‍പു സബ് രജിസ്റ്റ്രാര്‍ ഓഫിസിലെത്തി ചില സ്ഥല ഇടപാടു രേഖകള്‍ അന്വേഷിച്ചു ജിഷ, എന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.അന്വേഷണം റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്കും വ്യാപിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യു
https://www.facebook.com/Malayalivartha























