ജിഷാ വധം: അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂര്‍ ജിഷാ വധവുമായി ബന്ധപ്പെട്ട് 29കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്ക് സാദൃശ്യമുണ്ട്. വെണ്‍മണി സ്വദേശിയായ ടോമിയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ടോമിയും സമീപവാസിയുമായി അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പോലീസ് വീട്ടില്‍ എത്തിയത്. ഈ സമയം മുറിക്കുള്ളില്‍ ഒളിച്ചിരുന്ന ആളെ സംശയത്തില്‍ പിടികൂടുകയായിരുന്നു. ജിഷ വധക്കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യവും ശരീരത്ത് കാണപ്പെട്ട മുറിപ്പാടുകളും സംശയമുണ്ടാക്കിയതിനാലാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് ഇയാളെ ജിഷാ വധക്കേസ് അന്വേഷണ സംഘത്തിന് കൈമാറി.
കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ഇയാള്‍ മൂവാറ്റുപുഴയില്‍ നിന്ന് വെണ്‍മണിയില്‍ എത്തിയത്. മൂവാറ്റുപുഴയില്‍ ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു ടോമി. അവിടെ ചെയ്തു കൊണ്ടിരുന്ന ജോലി അവസാനിച്ചപ്പോള്‍ പണി ആയുധങ്ങള്‍ കയറ്റിക്കൊണ്ടുവന്ന വാഹനത്തിലാണ് ഇയാള്‍ വെണ്‍ മണിയില്‍ എത്തിയത്. വാഹനത്തില്‍ കൂടെ വന്നവര്‍ തിരികെ പോയെങ്കിലും ഇയാള്‍ മടങ്ങിപ്പോകാതെ ടോമിയുടെ വീട്ടിലെ പണികള്‍ ചെയ്ത് കഴിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























