മന്ത്രിയ്ക്ക് വിശ്വാസമില്ലെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്ക്കാന്‍ എനിക്ക് താല്പര്യമില്ല: അഞ്ജു ബോബി ജോര്‍ജ്

കായികമന്ത്രി ഇ.പി. ജയരാജനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും ഇടഞ്ഞത് അനധികൃത നിയമനങ്ങളെയും വിമാനയാത്രയെയും ചൊല്ലി. അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് നിയമനം നല്‍കിയതും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അഞ്ജുവിന് തിരുവനന്തപുരത്ത് എത്താന്‍ വിമാനയാത്രക്കൂലി അനുവദിച്ചതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ, മന്ത്രിക്ക് വിശ്വാസമില്‌ളെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനില്‌ളെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും അഞ്ജു വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ ആറിനായിരുന്നു സംഭവങ്ങളുടെ തുടക്കം.
അഞ്ജുവും വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിയുമാണ് മന്ത്രിയുടെ ഓഫിസിലത്തെിയത്. ഇരുവരുടെയും അഭിനന്ദനം സ്വീകരിച്ച മന്ത്രി, അഞ്ജുവിനെ മുന്നിലിരുത്തി ഇബ്രാഹിംകുട്ടിയോട് കയര്‍ക്കുകയായിരുന്നു. അജിത്തിന്റെ നിയമനത്തിലായിരുന്നു പ്രധാനമായും മന്ത്രിയുടെ അസംതൃപ്തി. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനകാലത്താണ് കായികതാരം സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവായ അജിത്ത് മാര്‍ക്കോസിനെ അസി. സെക്രട്ടറി (ടെക്‌നിക്കല്‍) ആയി മാസം 80,000 രൂപ ശമ്പള സ്‌കെയിലില്‍ നിയമിച്ചത്. ഒരുവര്‍ഷം മുമ്പ് ഈ തസ്തികയിലേക്ക് അജിത്ത് അപേക്ഷിച്ചിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റ് പത്മിനി തോമസ് യോഗ്യതയില്ലെന്ന് കണ്ട് ഫയല്‍ മടക്കിയിരുന്നു.
എന്നാല്‍, അഞ്ജു പ്രസിഡന്റായതോടെ സഹോദരന്‍ കൗണ്‍സിലില്‍ എത്തുകയായിരുന്നു. 'നിങ്ങള്‍ ചിലര്‍ ചേര്‍ന്ന് അഞ്ജുവിന്റെ പേര് ചീത്തയാക്കുകയാണോ, തങ്ങള്‍ അധികാരത്തില്‍ വരില്ലെന്ന് കരുതിയോ' എന്നായിരുന്നു ഇബ്രാഹിംകുട്ടിയോട് മന്ത്രി ചോദിച്ചത്. ഇതിനുശേഷമാണ് അഞ്ജുവിന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാനയാത്രക്കൂലി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഒരുതവണമാത്രം തിരുവനന്തപുരത്ത് വന്നുപോകുന്നതിന് 40,000 രൂപയാണ് മേയ് 30ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റിവ് ബോര്‍ഡ് പാസാക്കിയത്. നിലവില്‍ 25,000 രൂപ വാടക നല്‍കി സര്‍ക്കാര്‍ വീട് അനുവദിച്ചിട്ടുണ്ട്.
ഇതിനുപുറമേ വിമാനക്കൂലിയും കൂടി നല്‍കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. അവസാനകാലത്ത് നടന്ന എല്ലാ സ്ഥലംമാറ്റങ്ങളും റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു, മന്ത്രി അപമര്യാദയായി സംസാരിച്ചെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞു. എന്നാല്‍, എല്ലാവരും അഴിമതിക്കാരാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്.
സര്‍ക്കാര്‍ ഗ്രാന്റു കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാസം ഒരു കോടി വേണം. മുന്‍ പ്രസിഡന്റുമാരാരും ഇതുപോലെ ഓഫിസില്‍ വരാന്‍ വിമാനക്കൂലി വാങ്ങിയിട്ടില്ല മുന്‍ പ്രസിഡന്റ് പത്മിനി തോമസ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























