മുത്തശ്ശിയുടെ സംസ്‌കാരം അനുവദിക്കാതിരുന്ന പള്ളി നടപടിക്കെതിരേ പ്രിയങ്ക ചോപ്ര.... കോട്ടയം ഭദ്രാസനാധിപന്റെ സ്ഥാനം തെറിച്ചതിനു പിന്നിലും ഈ വിവാദമോ... വിശ്വാസികള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങള്‍..

മുത്തശി മേരി ജോണ്‍ അഖോരിയുടെ സംസ്‌കാരം ജന്മനാട്ടിലെ ദേവാലയത്തില്‍ നടത്താന്‍ കഴിയാത്തതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തികച്ചും നിര്‍ഭാഗ്യകരമായ നടപടിയായി ഇതെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞയാഴ്ച അന്തരിച്ച മേരിയുടെ മൃതദേഹം കുമരകം ആറ്റാമംഗലം ദേവാലയത്തില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചിരുന്നില്ല. പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ് തുടര്‍ന്ന് സംസ്‌കാരം നടന്നത്. സംസ്‌കാര ശുശ്രൂഷയില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. മലയാളികളില്‍ അധികമാര്‍ക്കും അറിയാത്ത ബന്ധമായിരുന്നു ഹോളിവുഡ് സുന്ദരി പ്രിയങ്കചോപ്രയും കോട്ടയവുമായുള്ള ബന്ധം. പ്രിയങ്കയുടെ മുത്തശ്ശിയുടെ ശവം അടക്കിന് കോട്ടയത്തെത്തിയപ്പോളാണ് താരറാണിയുടെ വേര് കോട്ടയമെന്നറിയുന്നത്. എന്നാല്‍ മുത്തശ്ശിയുടെ ശവം അടക്കുമായുള്ള വിവാദം ഇപ്പോള്‍ പുതിയൊരു തലത്തിലെത്തിയിരിക്കുകയാണ്. സഭാ വിശ്വാസികളുടെ വികാരം മാനിക്കാതെ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകള്‍ യാക്കോബായ പള്ളിയില്‍ നടത്തിയതാണ് വിനയാകുന്നത്. ഏകപക്ഷീയമായ തീരുമാനം ഇക്കാര്യത്തില്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് എടുത്തുവെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കൊന്നും ശ്രമിക്കാതെ അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് മാറുകയായിരുന്നു. മതം മാറിയ പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി മേരി ജോണിന്റെ സംസ്‌കാര ശുശ്രൂഷകള്‍ നടത്താന്‍ കുമരകത്തെ അവരുടെ കുടുംബ പള്ളി വിസമിതിച്ചിരുന്നു. ഇതോടെ കോട്ടയം ഭദ്രാസനാധിപന്‍ കൂടിയായ തോമസ് മാര്‍ തിമോത്തിയോസ് നേരിട്ട് ഇടപെട്ടു. പ്രിയങ്കാ ചോപ്രയുടെ കുടുംബത്തെ വേദനിപ്പിക്കാതെ പൊന്‍കുന്നത്തെ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ നടത്തുകയും ചെയ്തു. ഇതെല്ലാം നേരിട്ട് തന്നെയാണ് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് നിര്‍വ്വഹിച്ചതും. ഇതാണ് വിവാദങ്ങള്‍ക്ക് പുതുമാനം നല്‍കുന്നത്.
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിനെ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് ബോളിവുഡിലെ താരറാണിമാരിലൊരാളായ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിനെന്ന് സൂചന. ആറു മാസത്തേക്കാണ് ഭദ്രാസന ചുമതലകളില്‍ നിന്ന് ഡോ. തോമസ് മാര്‍ തിമോത്തിയോസിനെ മാറ്റുന്നത്. പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ സുന്നഹദോസിന്റേതാണ് തീരുമാനം. ഭദ്രാസനത്തിന്റെ താല്‍ക്കാലിക ചുമതല ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ വഹിക്കും. വിവാഹത്തിനു ശേഷം അെ്രെകസ്തവ രീതിയിലായിരുന്നു പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത നടപടിയാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസ് ചെയ്തതെന്നും സുന്നഹദോസ് വിലയിരുത്തി.
ഭദ്രാസന സ്വത്ത് കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ പല വിഷയങ്ങളിലും മാര്‍ തിമോത്തിയോസും സഭാ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണു സൂചന. എന്നാല്‍, മാര്‍ തിമോത്തിയോസിനെ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള കാരണത്തെക്കുറിച്ചു സഭ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഇതിന് കാരണം പ്രിയങ്കാ ചോപ്രയുമായി ബന്ധപ്പെട്ട വിവാദമായതിനാലാണ്. ഇത് പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് സഭയ്ക്ക് തിരിച്ചിടയാകും. മാര്‍ തിമോത്തിയോസിനെതിരെ നാല്‍പതോളം വൈദികര്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു പരാതി അയച്ചിരുന്നതായി സഭാ വൃത്തങ്ങള്‍ പറഞ്ഞു. പരാതി തീര്‍പ്പാക്കാന്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന്, കഴിഞ്ഞ മാസം 12 നു നടന്ന സുന്നഹദോസ് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സുന്നഹദോസിനു മുന്‍പ് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണു മെത്രാപ്പൊലീത്തയെ ചുമതലയില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നു സഭാ വൃത്തങ്ങള്‍ പറയുന്നു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനം ഒഴിയാന്‍ ഇരിക്കുകയാണ്. അതിന് ശേഷം ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്ന പേരുകളില്‍ ഒരാളാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസ്. ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് ഇടപെടലുകള്‍. ബിജെപിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് ഡോ. തോമസ് മാര്‍ തിമോത്തിയോസ്. ഈ ബന്ധമാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങ് നടത്താന്‍ കാരണമായതെന്നാണ് സഭയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും മറ്റും വലിയ സ്വാധീനമുള്ള ഡോ. തോമസ് മാര്‍ തിമോത്തിയോസ് അന്തരിച്ച മുന്‍ ബിജെപി നേതാവ് പ്രമോദ് മഹാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം സഭയുടെ നിലപാടിന് വിരുദ്ധമായി ചെയ്‌തെന്നാണ് ആക്ഷേപം. കാതോലിക്കാ ബാവയായി ഡോ. തോമസ് മാര്‍ തിമോത്തിയോസ് എത്താതിരിക്കാന്‍ മറ്റ് ചില ആക്ഷേപങ്ങളും സജീവമായിരുന്നു. സ്ത്രീ വിഷയത്തിലെ ആരോപണങ്ങളും പരാതിയായി സഭയുടെ പരിഗണനയില്‍ വന്നിരുന്നു. അതിനിടെയാണ് വിശ്വാസപരമായ വിഷയം സഭയ്ക്ക് കിട്ടിയത്. ഇതോടെ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.
മുംബൈയില്‍ 94ാം വയസ്സില്‍ അന്തരിച്ച മധു ജ്യോത്സ്‌ന അഖൗരി യഥാര്‍ഥത്തില്‍ കോട്ടയത്തുനിന്ന് മുംബൈയിലെത്തിയ മേരി ജോണ്‍ ആയിരുന്നു. ഹിന്ദു മതത്തിലേക്ക് മാറിയതോടെയാണ് മേരി ജോണ്‍ മധു ജ്യോത്സ്‌നയായത്. കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോണ്‍സ് പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു മധു ജ്യോത്സ്‌നയുടെ ആഗ്രഹം. ഇത് പ്രിയങ്കാ ചോപ്രയടക്കമുള്ളവരെ അറിയിച്ചിരുന്നു. ഇടയ്ക്ക് ഈ പള്ളിയില്‍ ഇവര്‍ എത്തുകയും കുമ്പസാരം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹിന്ദു മതത്തിലേക്ക് മാറിയ മേരി ജോണ്‍ തിരിച്ച് മതവിശ്വാസത്തിലേക്ക് മടങ്ങിയെത്തിയതായി കരുതാന്‍ ഇത് പോരെന്നായിരുന്നു കുമരകത്തെ ആറ്റമംഗംലത്തെ സെന്റ് ജോണ്‍സ് മതംമാറിയതിനാല്‍ പള്ളിയധികൃതരുടെ തീരുമാനം. വിശ്വാസത്തില്‍ അധിഷ്ഠിതമായി മാത്രമാണ് ഈ തീരുമാനം പള്ളി എടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























