ഒടുവില്‍ സത്യം മറ നീക്കി പുറത്തേക്ക്, ജിഷ സംഘടിപ്പിച്ച സ്ഥലമിടപ്പാട് രേഖകളുടെ കോപ്പികള്‍ അപ്രത്യക്ഷമായി, അന്വേഷണം പുതിയ സാധ്യതകളിലേക്ക്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന്റെ അന്വേഷണം പുതു തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വീരപ്പന്‍ സന്തോഷെന്ന ഗുണ്ടയെ ചോദ്യം ചെയ്ത അന്വേഷണ സംഘം പുതിയ സാധ്യതകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്കാണ് പുതിയ അന്വേഷണം നീളുന്നത്.
കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്പ് ചില സ്ഥല ഇടപാട് രേഖകള്‍ അന്വേഷിച്ച് ജിഷ കുറുപ്പംപടിയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ വിവരം ലഭിച്ചിരുന്നു. ആരുടെ ഭൂമി ഇടപാടുമായി സംബന്ധിച്ച രേഖകള സംഘടിപ്പിക്കാനാണ് ജിഷ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതെന്നാണ് പിടിക്കാനുള്ളത്. ഇത് ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ ഭൂമി ഇടപാടുകളാണെന്ന സംശയത്തിലാണ് പോലീസ്.ജിഷയുടെ കൊലപാതകം നടന്ന സ്ഥലം മുദ്ര വക്കുന്നതിനു മുന്‍പ് വീടിനുള്ളിലുണ്ടായിരുന്ന ചില സ്ഥലമിടപാടു രേഖകള്‍ നഷ്ട്ടപ്പെട്ടിരുന്നു. ഇത് ഗൌരവത്തോടെ ആണ് അന്വേഷണ സംഘം കാണുന്നത്.
കുറുപ്പം പടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കിലെ കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരത്തിന്റെ മുനനിരയില്‍ ജിഷയും ജിഷയുടെ അമ്മ രാജേശ്വരിയും ഉണ്ടായിരുന്നു. 30 വര്‍ഷത്തിലധികമായി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടന്നത് പ്രദേശത്തെ വന്‍കിട ഭൂമി ഇടപാടുമായി ബന്ധപ്പെട്ടവരായിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്ന അന്‍പതോളം പേരുടെ കൂട്ടായ്മ രൂപപ്പെടുത്തി, രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഇല്ലാതെ തന്നെ സമരം സംഘടിപ്പിച്ചതും ജിഷയാണ്. ഈ ഇടപെടലാണോ കൊലപാതകത്തിലെക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
സ്ഥലമിടപാട് രേഖകളുടെ കോപ്പികള്‍ പിന്നീട് അപ്രത്യക്ഷമായതായി സംഭവത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് മനസ്സിലാക്കിയിരുന്നെങ്കിലും അത് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജിഷയുടെ അച്ഛന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍. ഇതിലും ചില ദുരൂഹതകള്‍ കാണുന്നുണ്ട്.
പ്രതിയെന്നു സംശയിക്കുന്നയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ചിത്രവുമായും കസ്റ്റദിയിലുല യുവാവിനു സാമ്യമുണ്ട്. യുവാവിന്റെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടതും സംശയം വര്‍ദ്ധിപ്പിച്ചു. യുവാവിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇപ്പോഴും ജിഷയുടെ അമ്മയുടെ നിസ്സഹകരണമാന് പോലീസിനെ കുഴക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























