ശശീന്ദ്രന്റെ മന്ത്രിസ്ഥാനം അഞ്ച് വര്‍ഷത്തേക്കെന്ന് ശരദ് പവാര്‍: മന്ത്രിസ്ഥാനം തനിക്ക് തരാന്‍ ധാരണയുണ്ടെന്ന് തോമസ് ചാണ്ടി

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ താന്‍ മന്ത്രിയാകുമെന്ന കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ അവകാശവാദം തളളി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.തോസ് ചാണ്ടി മന്ത്രിയാകില്ലെന്നും എകെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം അഞ്ച് വര്‍ഷത്തേക്കാണെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍ മുന്‍പ് നിശ്ചയിച്ച പ്രകാരമുളള ധാരണ നിലനില്‍ക്കുന്നുണ്ടെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു .എന്നാല്‍ ആ ധാരണ എന്താണെന്ന് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടനാട്ടിലെ ജനങ്ങളുടെ അഭിലാഷമാണ് ഒരു മന്ത്രിയെന്നത്. എന്‍സിപിയില്‍ തര്‍ക്കങ്ങളില്ലെന്നും കേന്ദ്ര നേതൃത്വം ഏതു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
എന്നാല്‍ എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തോമസ് ചാണ്ടി തുടരും. പാര്‍ട്ടി എകെ ശശീന്ദ്രനെയാണ് മന്ത്രിയായി തെരഞ്ഞെടുത്തത്. മന്ത്രിസ്ഥാനം വീതം വയ്ക്കണമെന്ന ചര്‍ച്ച ഒരു ഘട്ടത്തിലും പാര്‍ട്ടിയില്‍ ഉയന്നു വന്നിട്ടില്ലെന്നും എങ്ങനെയാണ് ഇത്തരം വിവാദം ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമെടുത്തത്. മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളൊന്നും ഇല്ലെന്നും തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെക്കുറിച്ച് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്‍സിപിയുടെ മന്ത്രിക്ക് കാലപരിധി നിശ്ചയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എന്‍സിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എകെ ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എമാര്‍. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്‍സിപിക്ക് ലഭിച്ച ഒരു മന്ത്രിസ്ഥാനത്തെചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു. എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രന് ആദ്യം ഊഴം നല്‍കാമെന്നും പിന്നീട് തോമസ് ചാണ്ടിയെ മന്ത്രിയാക്കാമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























