ജിഷ വധക്കേസ്: ഇടുക്കിയില്‍ പിടിയിലായ ആളുടെ ഡിഎന്‍എ പരിശോധിക്കുന്നു

ജിഷാ കേസില്‍ പോലീസിനെ വട്ടം ചുറ്റിച്ച് രേഖാ ചിത്രവുമായി സാമ്യമുള്ളവരുടെ കേസുകളും. പലയിടത്തു നിന്നായി പലരെയും പിടിച്ചിട്ടും ഇപ്പോഴും നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തത് തലവേദനയാകുന്നു. ജിഷ വധക്കേസില്‍ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെണ്‍മണിയില്‍നിന്നു പിടിയിലായ ആളുടെ ഡിഎന്‍എ പരിശോധിക്കുന്നു. ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് ഇയാളുടെ ഡിഎന്‍എ അയച്ചു. പരിശോധനാഫലം നാലു ദിവസത്തിനകം അറിയാം. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഇയാളെ വ്യാഴാഴ്ചയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല, ഇയാളുടെ ശരീരത്തില്‍ നഖം കൊണ്ടു മുറിഞ്ഞ പാടുകള്‍ കണ്ടെത്തിയതും സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇയാളാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ ഒരുമാസമായി കഞ്ഞിക്കുഴിയിലുണ്ടായിരുന്നു. അടിപിടിക്കേസില്‍ പ്രദേശവാസികളുടെ മൊഴി ശേഖരിക്കുന്നതിനിടെ യാദൃച്ഛികമായിട്ടായിരുന്നു ഇയാളെ പിടികൂടിയത്.
ജിഷ വധക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ചിത്രവുമായും കസ്റ്റഡിയിലുള്ള യുവാവിന് സാമ്യമുണ്ട്. യുവാവിന്റെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടതും സംശയം വര്‍ധിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























