കാമുകന്‍ ചതിച്ചു: പെണ്‍കുട്ടിക്ക് നഷ്ടമായത് സ്വന്തം മാനം

കാമുകന്‍ മാത്രമല്ല മറ്റ് പലരും തന്റെ മാനത്തിന് വിലപറയുമെന്നുള്ള തിരിച്ചറിവ് പതിനഞ്ച് വയസ്സുകാരിയായ ഈ പെണ്‍കുട്ടിക്കില്ലാതെപോയി. പ്രായത്തിന്റെ ആവേശത്തില്‍ ചെണ്ടമേളക്കാരനോട് ആരാധന മൂത്തപ്പോള്‍ അത് പ്രണയമായി. ഇത് കടയ്ക്കല്‍ പാങ്ങോട് സ്വദേശിയായ പതിനഞ്ചുകാരിയുടെ പ്രണയ ദുരന്ത കഥ.
അവളുടെ പ്രണയം മൊട്ടിട്ടതിങ്ങനെ:
രണ്ടുമാസം മുമ്പ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ചെണ്ടകൊട്ടുന്നതിനായി എത്തിയതായിരുന്നു വര്‍ക്കല സ്വദേശിയായ ശ്രീജിത്ത്. മേളത്തിനിടയിലൂടെ അവള്‍ ശ്രീജിത്തിനെ കണ്ണു ചിമ്മാതെ നോക്കി നിന്നു. പരസ്പരം അവരുടെ കണ്ണുകള്‍ തമ്മില്‍ ഹൃദയങ്ങള്‍ കൈമാറി.
മേളം കഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ പരിചയപ്പെട്ടു. പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ് പെണ്‍കുട്ടി. സമ്പന്നമല്ലാത്ത കുടുംബമാണെങ്കിലും പെണ്‍കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. ഇരുവരും പ്രണയവും മൊബൈല്‍ നമ്പറും കൈമാറി. പിന്നെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണ്‍വിളിയായിരുന്നു. അങ്ങനെ അവര്‍ അടുത്തറിഞ്ഞു. പ്രണയം ഭ്രാന്തായി അവള്‍ക്ക് തന്റെ പ്രിയതമനെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയായപ്പോള്‍. പെറ്റവരെയും പോറ്റിയവരെയും അവള്‍ ഒരു നിമിഷത്തില്‍ മറന്ന് തന്റെ പ്രിയമനോടൊപ്പം പോയി.
തുണിക്കടയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉപദേശിച്ചത് ശ്രീജിത്താണ്. തന്റെ പ്രിയതമനോടൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും സ്വര്‍ഗ്ഗീയമായ നിമിഷങ്ങള്‍ എന്നു കരുതി പാറി പറന്നു നടന്നു അവള്‍. പിന്നീട് തന്റെ പ്രിയതമന്റെ അടുത്ത ചങ്ങാതിമാരായ സജിന്‍ , രതീഷ് എന്നിവരെ പരിചയപ്പെടുത്തി. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയ ശ്രീജിത്ത് തന്റെ ചങ്ങാതിമാരാണ് അതിന് സഹായിക്കുന്നതെന്ന് അവളെ വിശ്വസിപ്പിച്ചു. പിന്നീട് അവര്‍ക്ക് കിടക്ക വിരിക്കണം എന്നാവശ്യപ്പെട്ടു. കൂട്ടുകാര്‍ക്ക് കാഴ്ച വയ്ക്കുമ്പോഴും എന്തു വന്നാലും താന്‍ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിക്കാന്‍ ശ്രീജിത്തിന് കഴിഞ്ഞു. ഉടനെ തന്നെ വിവാഹം കഴിക്കാമെന്നും വീട്ടില്‍ വന്ന് അനുവാദം വാങ്ങാമെന്നും വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ മടക്കി. തിരിച്ചെത്തിയ പെണ്‍കുട്ടി കടയിലെ അവധിക്ക് വന്നതാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. അങ്ങനെ ആദ്യ പീഡനം ആരെയും അറിയിക്കാതെ അവള്‍ മനസ്സിലൊളിപിച്ചു വിങ്ങി.
വീട്ടില്‍ ഒരാഴ്ച നിന്നതോടെ പെണ്‍കുട്ടിക്ക് കാമുകനെ നിരന്തരം വിളിക്കാന്‍ കഴിയാതായി. എന്തെങ്കിലുമൊരു ജോലിക്ക്‌പോയാല്‍ അതിനുള്ള സൗകര്യം ലഭിക്കുമെന്ന് മനസ്സിലാക്കി പുതിയ ജോലി തേടി. സെയില്‍സ് ഗേള്‍സിനെ ആവശ്യമുണ്ട് എന്ന പരസ്യം ബസ് സ്റ്റാന്റില്‍ പതിച്ചിരിക്കുന്നത് കണ്ടാണ് ചടയമംഗലത്തിന് സമീപം ഒരു കടയില്‍ സെയില്‍സ് ഗേളായി ജോലിയില്‍ പ്രവേശിച്ചത്. ആദ്യദിവസങ്ങളില്‍ ഇരുപതോളം കിലോമീറ്റര്‍ യാത്രചെയ്ത് വീട്ടിലെത്തുമായിരുന്നു. താമസിക്കാനൊരിടം തേടിയാണ് അടുത്തുള്ള കടയില്‍ ജോലിചെയ്യുന്ന തന്റെ ബന്ധുവായ സുമിയുമായി കൂടുതല്‍ സൗഹൃദത്തിലായത്. സുമി താമസിക്കുന്ന വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടിക്കും ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. പെണ്‍കുട്ടിക്ക് എന്തോ ചുറ്റിക്കളി ഉണ്ടെന്ന് മനസ്സിലാക്കി മുതലെടുപ്പ് നടത്താന്‍ തന്നെയാണ് താമസസൗകര്യം ഒരുക്കിക്കൊടുത്തത്. ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്തതോടെ താന്‍ നടത്തിയ ഒളിച്ചോട്ടവും വിവാഹം നടക്കാന്‍ പോകുന്നതും അതിനിടെ കാമുകന്റെ കൂട്ടുകാര്‍ വന്ന കാര്യവുമൊക്കെ വിശദീകരിച്ചു. ഇതോടെ സുമിയുടെ മനസില്‍ പുതിയ പ്‌ളാനുകള്‍ തെളിയുകയായിരുന്നു. തന്റെ മുന്നിലുള്ളത് ഒരു നിധിയാണെന്ന് സുമിയ്ക്ക് മനസ്സിലായി. പെണ്‍കുട്ടിയെ വലയിലാക്കാന്‍ കൗശലപൂര്‍വ്വം കരുക്കള്‍ നീക്കി. സ്‌നേഹം നടിച്ച് യുവാക്കളുമായി അടിത്തിടപഴകാനും അവരില്‍നിന്നു പരമാവധി പണവും മറ്റും കയ്ക്കലാക്കാനും പ്രലോഭിപ്പിച്ചു. താന്‍ അങ്ങനെയാണ് കടയിലെ ചെറിയ ജോലി ചെയ്ത് ഇത്രയും ആര്‍ഭാടമായി കഴിയുന്നതെന്നും പറഞ്ഞ് വിലകൂടിയ ഒരു മൊബൈല്‍ പെണ്‍കുട്ടിക്ക് നല്‍കി. ഇതോടെ പെണ്‍കുട്ടി സുമിയെ പൂര്‍ണ്ണമായും വിശ്വസിക്കുകയായിരുന്നു. പല പുരുഷന്‍മാരെയും സുമി ഒരു മാസത്തിനുള്ളില്‍ പെണ്‍കുട്ടിയ്ക്ക് പരിചയപ്പെടുത്തി, അവരോടൊപ്പം വൈകുന്നേരങ്ങളില്‍ കറക്കവുംതുടങ്ങി. ബ്രാന്റഡ് ചുരിദാര്‍, ഇഷ്ടമുള്ള ഭക്ഷണം. ഈ നേട്ടങ്ങളില്‍ കണ്ണ് മഞ്ഞളിച്ച് പെണ്‍കുട്ടി വീട്ടിലേക്ക് പോകാതായി. സുമിക്ക് നല്ല പ്രതിഫലം ഇടപാടുകാരില്‍നിന്ന് കിട്ടിക്കൊണ്ടിരുന്നു. ഇതിനിടെ പുതിയൊരാള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പെരിങ്ങമല സ്വദേശി അഖില്‍. പരിചയവും അടുപ്പവും മുതലെടുത്ത് അഖില്‍ പലവട്ടം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
ഒരുമാസമായി പെണ്‍കുട്ടി വീട്ടില്‍ വരാതായതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് രക്ഷിതാക്കള്‍ക്ക് തോന്നിത്തുടങ്ങി. അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടി എവിടെയുണ്ടെന്ന് മനസിലാക്കിയത്. അഖിലിന്റെ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കടയ്ക്കല്‍ സ്‌റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ പീഡനവിവരങ്ങള്‍ പുറത്തായത്. രണ്ട് വട്ടം പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായും ബോദ്ധ്യപ്പെട്ടു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ രണ്ട് കേസിലും ഉള്‍പ്പെട്ടവരെ പൊക്കി. ഇനി പിടിയിലാകാനുള്ള രജീഷ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായി. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്. പി നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ പിടിയിലായത്. ചിതറ വട്ടക്കരിക്കോണം സ്വദേശിനിയും ബന്ധുവുമായ സുമി (26), മൂന്നുമുക്ക് സ്വദേശി സജിന്‍ (26), വര്‍ക്കല സ്വദേശി ശ്രീജിത്ത് (24), പെരിങ്ങമല സ്വദേശി അഖില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
ഒളിവിലുള്ള രതീഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ് പി എസ്.മധുസൂദനന്‍ , കടയ്ക്കല്‍ സിഐ ദിലീപ് കുമാര്‍ ദാസ്, കടയ്ക്കല്‍ എസ്.ഐ റിന്‍സ് എം.തോമസ്, എസ്.സി.പിമാരായ ശ്രീകുമാര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























