കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും

നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.
കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മണി മരിച്ചു മൂന്നു മാസമാകുമ്പോഴും അന്വേഷണസംഘം അന്തിമ നിഗമനത്തിലെത്താത്ത സാഹചര്യത്തിലാണു രാമകൃഷ്ണന്‍ സര്‍ക്കാരിനെ സമീപിച്ചരുന്നത്. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മരണം സ്വാഭാവികമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























