നഴ്‌സ് പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു, എഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചുമതല

കൊച്ചി നഗരത്തിലെ അമൃത ആശുപത്രിയില്‍ നഴ്‌സ് പീഡനത്തിരയായെന്ന് പറപ്പെടുന്ന സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പരാതിപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. എഡിജിപി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘം കേസസ്വേഷിക്കും എന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ അറിയിച്ചതായി ജാസ്മിന്‍ഷാ ബിഗ് ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പരാതി നല്‍കിയിരുന്നു.
നിഷ്പക്ഷ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുള്ള ആശുപത്രിയാണ് അമൃത, അതുകൊണ്ട് തന്നെ ഈ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് നളിനി നെറ്റോ ഉറപ്പുപറഞ്ഞതായി ജാസ്മിന്‍ ഷാ അറിയിച്ചു.
എന്നാല്‍ സംഭവത്തിലെ ഇരയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അമൃതയില്‍ എന്തെങ്കിലും സംഭവം നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍നമ്ബറുകളും ഇ മെയില്‍ ഐഡികളും സഹിതം യുഎന്‍എ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആശുപത്രിക്കുള്ളില്‍ ചര്‍ച്ച നടത്താന്‍ ലേബര്‍ ഉദ്യോഗസ്ഥന്‍ പോലും തയ്യാറാകാത്ത കേരളത്തിലെ ആശുപത്രിയാണ് അമൃത. സംഭവത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ ശക്തതമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
അതേസമയം, നഗരത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും സിറ്റി പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ രംഗത്തെ സജീവമായവരും സോഷ്യല്‍മീഡിയക്യാപയിനുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























