സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം, കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുത്

സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു. സംസ്ഥാന സമിതിയാണ് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്നും അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഓഫിസുകളില്‍ സംവിധാനം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
സന്ദര്‍ശക സമയം മറ്റ് ജോലികള്‍ക്കായി ചെലവിടാനും പാടില്ല. ഇതിഹാസ താരം മുഹമ്മദ് അലിയുടെ നിര്യാണത്തെ അനുശോചിച്ച് കായിക മന്ത്രി ഇ. പി ജയരാജന്‍ വിവാദത്തിലായതിനു പിന്നാലെയാണ് നിര്‍ദേശവുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























