ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി, അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കും

യു.ഡി.എഫ് ചെയര്‍മാനാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. തീരുമാനം അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു. ഇനി അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള കേന്ദ്ര നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. കെ.പി.സി.സി നേതൃത്വത്തില്‍ ഉടന്‍ മാറ്റം വേണ്ടന്ന് ഹൈക്കമാന്റ് തീരുമാനിച്ചു.
കുടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം നടപടികള്‍ മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് ഡല്‍ഹിയില്‍ പറഞ്ഞു. യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരും. നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുകുള്‍ വാസ്‌നിക് അറിയിച്ചു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച കെ.പി.സി.സി ക്യാംപിലെ വിലയിരുത്തല്‍ സോണിയ ഗാന്ധിയെ അറിയിച്ചതായും സുധീരന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























