വിവാഹ സല്‍ക്കാരത്തിനിടെ അനാവശ്യമായി പിറകെ നടന്നു വീഡിയോ എടുത്ത പാര്‍ട്ടിക്കാരനെ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ ഓടിച്ചിട്ടു പിടികൂടി

ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ച സംഭവത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വീണ്ടും പീരുമേട് എം.എല്‍.എ ബിജിമോള്‍ക്ക് അനിഷ്ട്ട സംഭവങ്ങള്‍. വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം കഴിക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകനെ ഇ.എസ്.ബിജിമോള്‍ എംഎല്‍എ ഓടിച്ചിട്ടു പിടികൂടി.
പിടിയിലായത് ഏലപ്പാറ അതുല്യ നിവാസില്‍ എന്‍.കെ.വല്‍സലനാ(57)ണ്. മുപ്പത്തഞ്ചു വര്‍ഷമായി എഐടിയുസി – സിപിഐ പ്രവര്‍ത്തകനാണ് വല്‍സലന്‍. ബിജിമോള്‍ ഇയാളെ പിടികൂടി അടിക്കാനോങ്ങിയെന്നും ആരോപണമുണ്ട്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രശനം പരിഹരിച്ചെങ്കിലും സ്ത്രീകളുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് വല്‍സലനെതിരെ പൊലീസ് കേസെടുത്തു.
ബിജിമോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ വീഡിയോ എടുക്കുകയും പീരുമേട് മണ്ഡലത്തില്‍ ബിജിമോള്‍ക്കു വോട്ടു കുറഞ്ഞതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഒപ്പമിരിക്കുന്നവരെ സൂക്ഷിക്കണം, ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തും' എന്ന പരാമര്‍ശവും വല്‍സലന്‍ നടത്തി. ഇതിനെ തുടര്‍ന്ന് ബിജിമോള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയതു ചോദ്യം ചെയ്തപ്പോള്‍ വല്‍സലന്‍ അസഭ്യം പറയുകയാണുണ്ടായത്. അസഭ്യം പറഞ്ഞതിന് പിറകെ ടൗണിലൂടെ ഓടിയ ഇയാളെ ബിജിമോള്‍ പിടികൂടുകയായിരുന്നു.
നടന്നുപോകുന്നതും ഭക്ഷണം കഴിക്കുന്നതും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നതില്‍ സഹികെട്ടാണു പ്രതികരിച്ചതെന്ന് ഇ.എസ്.ബിജിമോള്‍ പറഞ്ഞു. കൈകഴുകാന്‍ പോയപ്പോഴും ശുചിമുറിയിലേക്കു കയറിപ്പോയപ്പോഴും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും എന്നാല്‍ ഇയാളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജിമോള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























