വീണ്ടും നിര്‍ണായക സൂചനകള്‍... ജിഷ ഒടുവില്‍ പോയത് പെരുമ്പാവൂരിലേക്ക്...

ജിഷ കൊലക്കേസിന്റെ ആരംഭം മുതല്‍ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ജിഷ അന്നേദിവസം നടത്തിയ യാത്ര എവിടേക്കെന്നത്. എന്നാല്‍ അതിന് ഉത്തരമാകുന്നു. ജിഷ കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് പോയത് പെരുമ്പാവൂരിലേക്ക് എന്ന് വിവരം. കഴിഞ്ഞദിവസം ലഭിച്ച സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരുമ്പാവൂരില്‍നിന്നു കോതമംഗലത്തേക്കു പോകുന്ന റൂട്ടില്‍ ഇടതു വശത്തായാണ് ജിഷയുടെയും മഞ്ഞ ഷര്‍ട്ടുകാരന്റേയും ദൃശ്യങ്ങള്‍ പതിഞ്ഞ സി.സി.ടി.വിയുള്ള കിസാന്‍ കേന്ദ്രമുള്ളത്. ബസിറങ്ങി പോകുന്നവരുടെ കഴുത്തിനു താഴെ മാത്രമേ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുള്ളു. ഇതേതുടര്‍ന്നാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. നേരത്തേ ജിഷ കോതമംഗലത്തുനിന്നാണ് എത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.
അതേസമയം പെരുമ്പാവൂരിലെ ഹോട്ടലുകളിലെ സി.സി.ടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ െ്രെഫഡ് റൈസ് കഴിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. ജിഷ വധക്കേസില്‍ പിടിയിലായ വാടകഗുണ്ടയുടെ ഡി.എന്‍.എ പരിശോധനയ്ക്കായി ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചു.
ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം വെണ്‍മണിയില്‍നിന്നു പിടിയിലായ ആളുടെ ഡി.എന്‍.എ പരിശോധിക്കുന്നുണ്ട്. പരിശോധനാഫലം നാലു ദിവസത്തിനകം അറിയാം. പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഇയാളെ വ്യാഴാഴ്ചയാണ് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























