താന്‍ സീരിയല്‍ നടിയല്ലെന്ന് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി

പുത്തന്‍കുരിശ് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് രംഗത്ത്. ഭക്ഷണം കഴിക്കാനായി എസ്‌ഐയെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു എന്നാല്‍ മുന്‍ വൈരാഗ്യമുള്ള ചിലര്‍ തങ്ങളെ അനാശാസ്യം ആരോപിച്ച് കുടുക്കുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി. എസ്‌ഐയെ തല്ലുന്നത് കണ്ട് തടയാന്‍ ചെന്ന തന്നേയും സംഘം മര്‍ദ്ദിക്കുകയായിരുന്നു.
യുവതിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് സംസാരിക്കാനാണ് എസ്‌ഐ വീട്ടിലെത്തിയതെന്നും ഇവരുടെ വീട്ടുകാര്‍ പറയുന്നു.ഞാന്‍ സീരിയല്‍ നടിയല്ല. മാതാപിതാക്കളോടൊപ്പമാണ് താമസം. അച്ഛനും അമ്മയും ക്രൂര മര്‍ദനത്തിനിരയായി. വസ്ത്രങ്ങള്‍ വലിച്ചു കീറിയതായി യുവതി പറയുന്നു. എന്റെ മാറിടത്തില്‍ മര്‍ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു.
എസ്‌ഐയുമായി മുന്‍വൈരാഗ്യമുണ്ടായിരുന്ന ചിലരാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞു.യുവതിക്ക് സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ലെന്നും ഭാര്യയോട് പറഞ്ഞിട്ടാണ് താന്‍ ആ വീട്ടില്‍ പോയതെന്നും ആരോപണവിധേയനായ എസ്‌ഐ സജീവ് കുമാര്‍ പറഞ്ഞു. അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























