മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കുന്നു; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം

ഇതു താന്‍ പുതിയ മന്ത്രിയും സര്‍ക്കാരും....അനധികൃതമായി പതിച്ചു നല്കിയ വിഷയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദഭൂമിയായി മാറിയ മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കൃഷി വകുപ്പ് തയ്യാറാക്കുന്ന പദ്ധതിയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറിയേറ്റില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൃഷി മന്ത്രിയായപ്പോള്‍ തന്നെ തരിശു കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനും നെല്ലുല്‍പ്പാദനം കൂട്ടാനുമുള്ള തീരുമാനം കൃഷിമന്ത്രി വിഎസ് സുനില്‍ക്കുമാര്‍ വ്യക്തമാക്കിയിരുന്നു.
കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിക്കാണ് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് 17 ന് മുമ്പായി സമര്‍പ്പിക്കാനാണ് നിര്‍ദേശം.17 ന് മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും. വിമാനത്താവളത്തിനായി നികത്തിയ ആറന്മുളയിലും സമാനമായ തീരുമാനം സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇവിടെ പലയിടത്തും പാടശേഖരം മണ്ണിട്ടു നികത്തിയിട്ടുണ്ട്. എന്നാല്‍ തരിശുകിടക്കുന്ന കൃഷിഭൂമിയില്‍ കൃഷി ഇറക്കാനാണ് സര്‍ക്കാരിന്റെ ആലോചന. എറണാകുളം, കോട്ടയം ജില്ലകളിലായി. 400 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് മെത്രാന്‍ കായല്‍. ഇവിടെ പാടശേഖരം നികത്തി വിനോദ സഞ്ചാര പദ്ധതിക്കും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കുമായി നിലം നികത്താനുള്ള അനുമതി നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി വിവാദമായിരുന്നു.
മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടി വില്ലേജില്‍ 47 ഏക്കറും നികത്തി നിര്‍മ്മിക്കുന്ന പദ്ധതിക്കായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരേ വന്‍ എതിര്‍പ്പുകള്‍ ഉണ്ടായി സംഗതി വിവാദമായതോടെ സര്‍ക്കാര്‍ തന്നെ ഇറക്കിയ ഉത്തരവ് പിന്‍ വലിക്കുകയും ചെയ്തു. തീരുമാനം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആദ്യം നല്‍കിയതെന്നും തീരമാനം ഉത്തവാക്കുക മാത്രമാണ് ചെയ്തതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാദിച്ചു. എന്നാല്‍ 18 വന്‍കിട പദ്ധതികള്‍ അംഗീകരിച്ചെങ്കിലൂം പരിസ്ഥിതിക്ക് ദോഷമാകുമെന്ന് കണ്ടതിനാല്‍ പിന്നീട് ഈ പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആയിരുന്നു ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























