കേരളത്തില്‍ ഇനി ഗ്രൂപ്പില്ലാ കോണ്‍ഗ്രസ്; വൈകാതെ കേരളത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വി എം സുധീരന്റെ കൈപ്പിടിയിലൊതുങ്ങും

വൈകാതെ കേരളത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വി എം സുധീരന്റെ കൈപ്പിടിയിലൊതുങ്ങും. ഡി.സി.സി നേതൃത്വത്തില്‍ ചെറുപ്പക്കാരെ കൊണ്ടുവരണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം മുന്‍നിര്‍ത്തി ഡിസിസികളില്‍ ഗ്രൂപ്പില്ലാതെ യുവ നേതാക്കളെ പ്രതിഷ്ഠിക്കാനാണ് സുധീരന്‍ നീക്കം നടത്തുന്നത്. ഐ, എ ഗ്രൂപ്പുകാരനല്ലാത്ത സുധീരനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസും ഗ്രൂപ്പില്ലാത്ത ഡിസിസികളുമാണ് ലക്ഷ്യം. ചുരുക്കത്തില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ചുറ്റും കറങ്ങികൊണ്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് സുധീരന്‍ എന്ന അച്ചുതണ്ടില്‍ കറങ്ങും. അതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള രാഷ്ട്രീയത്തില്‍ നിന്നും നിഷ്പ്രഭരാകും.
സോണിയാഗാന്ധിയുടെ പൂര്‍ണ്ണ പിന്തുണ സുധീരനാണ്. ഉമ്മന്‍ചാണ്ടിയുടെ പോക്കറ്റില്‍ സൂക്ഷിക്കപ്പെട്ടിരുന്ന പിന്തുണയാണ് ദയനീയമായി സര്‍ക്കാര്‍ തോറ്റതോടെ സുധീരന്റെ പോക്കറ്റിലെത്തിയത്. സുധീരന്‍ നഖശിഖാന്തം എതിര്‍ത്ത കെ ബാബു തോറ്റു. ഇത് സോണിയയുടെയും രാഹുലിന്റെയും കണ്ണു തുറപ്പിച്ചു. അഴിമതി എന്ന ഒറ്റ ലക്ഷ്യത്തില്‍ നീങ്ങിയിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി കൊണ്ടു തന്നെ മുടിഞ്ഞു.
അഴിമതിക്കാരനല്ല സുധീരന്‍. ആന്റണിയും ഇങ്ങനെ തന്നെ. അപ്പോള്‍ അഴിമതി രഹിതമായ ഒരു ഭരണമാണ് കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നത്
ഉമ്മന്‍ചാണ്ടിയുടെ പരിപാടികളൊന്നും ഇനി ഡല്‍ഹിയില്‍ വയ്ക്കില്ല. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ വശമില്ലാതെ ഉമ്മന്‍ചാണ്ടിക്ക് തന്റെ ആവശ്യങ്ങള്‍ സോണിയക്ക് മുന്നിലവകതരിപ്പിച്ച് നേടിയെടുക്കാനുള്ള കരുത്തുമില്ല. ദ്വിഭാഷി നുണ എത്രകാലം നേതൃത്വം വിശ്വസിക്കും.
ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസാണ് ഹൈക്കമാന്റിന്റെ സ്വപ്നം. അഴിമതിക്കാരനല്ലാത്ത, സുധീരനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി നയിക്കാറാണ് ഹൈക്കമാന്റിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























