ബിഡിജെഎസിന് ബോര്‍ഡുകളുടെ സ്ഥാനം നല്കുന്നതിന് ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി, അര്‍ഹമായ സ്ഥാനം നല്‍കിയില്ലെങ്കില്‍ ബിജെപി യെ പാഠം പഠിപ്പിക്കുമെന്ന് വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ലിസ്റ്റ് നല്കിയിരുന്നു. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്നത് ബിജെപി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി ബിജെപി യിലെ സമുന്നത നേതാക്കള്‍ക്ക് കിട്ടേണ്ട സ്ഥാനത്തിനു വേണ്ടി വെള്ളാപ്പള്ളി പിന്‍വാതിലിലൂടെ ശ്രമിക്കുന്നു എന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. നാളികേര കോര്‍പ്പറേഷനും,സ്‌പൈസസ് ബോര്ടും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതാണ് സംസ്ഥാന നേതൃത്വത്തെ വെള്ളപ്പള്ളിക്കെതിരെ തിരിക്കാന്‍ ഇടയാക്കിയത്.
സുരേഷ് ഗോപിയെ കേന്ദ്രത്തില്‍ സ്ഥാനം നല്കിയത് പോലെ മകന്‍ തുഷാറിനെയും കേന്ദ്രത്തിലേക്ക് വിടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. നേരത്തെ കേന്ദ്രത്തിലെ സഹമന്ത്രി സ്ഥാനം ആഗ്രഹിച്ചിട്ടു ലഭിക്കാതെ വന്ന വെള്ളാപ്പള്ളി കേരളത്തില്‍ നിലനില്‍പ്പിനായി വട്ടം കറങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയെ കൂട്ടുപിടിച്ച് കേരളത്തില്‍ നേട്ടമുണ്ടാക്കി കേന്ദ്രത്തിലെ പദവി മോഹച്ചതിനു തിരിച്ചടിയായിരുന്നു ബിടിജെഎസിനു കേരളത്തില്‍ നേരിട്ട തോല്‍വി. എന്‍.ഡി.എ സഖ്യത്തോടൊപ്പം ചേര്‍ന്ന് ശക്തമായി തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ നിറഞ്ഞു നിറഞ്ഞു നിന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് സാധിച്ചില്ലെന്നു മാത്രമല്ല തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വെല്ലു വിളിച്ച എല്ലാ എതിര്‍ സ്ഥാനാര്‍ഥികളും വിജയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 15 ശതമാനം വോട്ടു കിട്ടിയത് ബിഡിജെ എസിന്റെ പ്രവര്‍ത്തനം കൊണ്ടാണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടെങ്കിലും ഇത് സ്വാഭാവിക വളര്‍ച്ച മാത്രമാണെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ബി ഡി ജെ എസിനു കാര്യമായ പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് തടയാന്‍ തന്നെയാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. നിലവില്‍ ഇടതു പക്ഷം ഭരിച്ചാലും വലതു പക്ഷം ഭരിച്ചാലും തന്റെ സമുദായത്തിന്റെ വോട്ടുകളുടെ പേരില് സംസ്ഥാനത്തെ നേതൃത്വം ബോര്ടുകളുടെ നിയമനത്തില്‍ പരിഗണിക്കുമായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരണത്തിലൂടെ ഇത് നഷ്ട്ടപ്പെട്ടത് എസ്എന്‍ഡി പി നേത്രുത്വത്തേയും പ്രതിഷേധതിലേക്ക് നയിച്ചിരിക്കുകയാണ്.
എന്‍.ഡി.എ സഖ്യതോടൊപ്പം ചേര്‍ന്നത് കൊണ്ട് കേരളത്തിലെ ഇടതുവലതു പക്ഷങ്ങളില്‍ നിന്ന് ഭാവിയില്‍ ഒരു പരിഗണയും കിട്ടില്ലെന്നുരപ്പാണ്. സമുദായ നേതാവെന്ന പ്രതിശ്ചായ നഷ്ടപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ മകന്‍ തുഷാറിനു കേന്ദ്രത്തില്‍ നിന്ന് സ്ഥാനം ലഭിച്ചില്ലെങ്കില്‍ കേരളത്തിലെ ബി ഡി ജെ എസിന്റെ ഭാവി തന്നെ ആശങ്കയിലാകും. ഇത് മനസിലാക്കിയ വെള്ളാപ്പള്ളി അര്ഹമായ സ്ഥാനം കിട്ടിയേ മതിയാകൂ എന്നാ നിലപാടിലാണ്. ബിജെ പി ഇതിനെ എതിര്‍ത്താല്‍ ബിജെപി യെ പാഠം പഠിപ്പിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.
തിരഞ്ഞെടുപ്പിനു മുന്‍പ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അരുണ്‍ തൊഗാഡിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപിയും വി എച് പിയും സംയുക്തമായി തുടങ്ങാനിരിക്കുന്ന അഞ്ചു കോളേജുകളുടെ നടത്തിപ്പ് വെള്ളാപ്പള്ളിക് നല്കുമെന്ന വാഗ്ദാനം കേരളത്തിലെ ബിജെപി നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയിരുന്നു.തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ ഇടതു പക്ഷത്തിനു അനുകൂലമായി വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളും ബിജെപി നേതൃത്വത്തിന് അമര്‍ഷം ഉണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























