സത്യം മറയ്ക്കരുത്....കഴിഞ്ഞ സമിതിയുടെ നേട്ടങ്ങള്‍ അഞ്ജു അടിച്ചുമാറ്റുന്നു; പത്മിനി

അഞ്ജു പറയുന്നതെല്ലാം നുണ. കഴിഞ്ഞ സമതിയുടെ നേട്ടങ്ങള്‍ അടിച്ചുമാറ്റുന്നു. മറ്റുള്ളവരുടെ ചിലവില്‍ ആളാകരുത്... വിവാദ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബിജോര്‍ജ്ജിനെതിരേ മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്. ആറു മാസത്തിനുള്ളില്‍ കൗണ്‍സില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്ന പേരില്‍ സര്‍ക്കാരിന് അയച്ച കത്തില പ്രതിപാദിച്ചിട്ടുള്ള നേട്ടങ്ങളെല്ലാം കഴിഞ്ഞ ഭരണസമിതിയുടെ നേട്ടങ്ങളാണെന്നാണ് വിമര്‍ശനം.
മുന്‍ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന അഞ്ജു എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും കൗണ്‍സിലിലെ ധൂര്‍ത്ത് അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്നും അവര്‍ പറഞ്ഞു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള വിദേശ പരിശീലനം ലഭ്യമാക്കുന്ന എലൈറ്റ് സ്‌കീം, കായിക താരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപയടങ്ങുന്ന അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ്, ക്വാളിറ്റി ട്രെയിനിംഗ് കിറ്റ് എന്നിവയെല്ലാം മൂന്‍ ഭരണസമിതി നടപ്പാക്കിയ കാര്യങ്ങളാണ്.
കാര്യവട്ടംഎല്‍എന്‍സിപിയില്‍ ഒരു വര്‍ഷം മുമ്പ് തുടങ്ങിയ എ ലൈറ്റ് പദ്ധതിയില്‍ ആദ്യം അത്‌ലറ്റിക്‌സ് മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ പിന്നീട് നീന്തല്‍, വോളിബോള്‍, ഫെന്‍സിംഗ് എന്നിവയ്ക്കും വിദേശ പരിശീലകരെ ഏര്‍പ്പാടാക്കി. ഗണേശ്കുമാര്‍ കായികമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ കാര്യങ്ങള്‍ നേട്ടങ്ങള്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ധൂര്‍ത്ത് അവസാനിപ്പിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ പത്മിനി കഴിഞ്ഞ 10 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന അഞ്ജുവിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായി പത്മിനി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























