കെ.എസ്.ആര്‍.ടി.സിയെ ഓണ്‍ലൈനില്‍ വില്പ്പനയ്ക്ക് വെച്ച് ഒരു വിരുതന്‍

പ്രമുഖ സെക്കന്‍ഡ് ഹാന്‍ഡ് വ്യാപാര സൈറ്റായ ഒഎല്‍എക്‌സ് ഇന്ന് സന്ദര്‍ശിച്ചവര്‍ ശരിക്കും ഞെട്ടി. വാഹനങ്ങളുടെ വിഭാഗത്തില്‍ മലയാളികളുടെ സ്വന്തം ആനവണ്ടി. അഞ്ചു ലക്ഷം രൂപയും ബസിനു വിലയിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ വേണാട് ബസ് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്കു വച്ചാണ് ഏതോ വിരുതന്‍ തമാശ കാട്ടിയത്.
ശ്രീരാജ് ഡോണ്‍ എന്ന പേര് ഉപയോഗിച്ചാണ് വ്യാജപരസ്യം നല്കിയിരിക്കുന്നത്. ലെയ്‌ലാന്‍ഡ് വില്‍പനയ്ക്ക് എന്ന തലക്കെട്ടോടെ നല്കിയ പരസ്യത്തില്‍ കൊട്ടാരക്കര എന്ന ബോര്‍ഡ് വച്ച ബസിന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. നല്ല റൂട്ട് കണ്ടീഷന്‍, എട്ട് ഗിയര്‍, ത്രീഡി സറൗണ്ടിംഗ് സിസ്റ്റം എന്നിങ്ങനെ വിശദാംശങ്ങളും നല്കിയിട്ടുണ്ട്.
എന്തായാലും പരസ്യദാതാവിനെതിരേ വന്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആനവണ്ടി പ്രേമികള്‍. കേരള ആര്‍ടിസി ബ്ലോഗ് ആനവണ്ടിയും വിഷയം ഏറ്റെടുത്തിട്ടുണ്ട്. പരസ്യദാതാവിനെതിരേ നടപടി വേണമെന്നാണ് ആനവണ്ടി ആരാധകരുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























