ഡോ ഷാനവാസിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും

കൂട്ടുകാരെ ചോദ്യം ചെയ്യും. അരിച്ചുപെറുക്കി അന്വേഷിക്കാന്‍ ക്രൈബ്രാഞ്ച്. ആദിവാസികള്‍ക്കിടയിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഡോ പിസി ഷാനവാസിന്റെ മരണം െ്രെകബ്രാഞ്ച് അന്വേഷിക്കുന്നതോടെ സത്യം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും മാതാപിതാക്കളും. പഴുതുകളടച്ചുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നതോടെ സംശയത്തിന്റെ മുള്‍മുനയിലുള്ള പഴയ സഹപ്രവര്‍ത്തകരെ പോലീസ് തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്യും. ഡോ ഷാനവാസിന്റെ മരണത്തിലെ ദുരുഹൂത നിക്കാന്‍ രംഗത്തിറങ്ങിയവര്‍ക്തെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയതും ഇതേ സംഘമായിരുന്നെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഡോ ഷാനവാസിന്റെ പേരില്‍ വിദേശത്ത് നടത്തിയ പണപ്പിരുവകള്‍ക്ക് മരണവുമായി ബന്ധമുണ്ടെന്ന സംശയമാണ് മാതാപിതാക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്നത്. ഡോ ഷാനവാസിനൊപ്പം നിന്നിരുന്നവര്‍ മരണത്തിനു ശേഷം സുപ്രധാന രേഖകള്‍ കടത്തിയിരുന്നു.
2015 ഫെബ്രുവരി 13ന് രാത്രി കോഴിക്കോട്ടുനിന്നു കാറില്‍ വീട്ടിലേക്കു മടങ്ങുംവഴി ഛര്‍ദ്ദിച്ച ഷാനവാസിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദവും ഛര്‍ദ്ദിയില്‍ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുടുങ്ങിയതുമാണു മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്.
കേസിന്റെ അന്വേഷണം െ്രെകം ബ്രാഞ്ചിനു വിട്ടുകൊണ്ട് മുന്‍ ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. ഭരണ ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് അന്വേഷണം ഭാഗികമായി മരവിച്ചു. ഈ സാഹചര്യത്തിലാണ് 20 അംഗ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡോക്ടറുടെ പിതാവ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























