ചികിത്സാ പിഴവെന്ന് ആരോപണം... മാധ്യമലോകത്തെ ശ്രദ്ധേയയായ അനുശ്രീ പിള്ള അന്തരിച്ചു

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (31) പത്തനംതിട്ടയില്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ അനുശ്രീ കുത്തിവയ്‌പെടുത്തതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോഴഞ്ചേരിയില്‍ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
എംജി സര്‍വകലാശാലയില്‍ മാധ്യമപഠനം പൂര്‍ത്തിയാക്കിയ ശേഷം മലയാളത്തിലെ ചാനലുകളില്‍ ജോലി ചെയ്തിരുന്ന അനുശ്രീ
ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. കൈരളി, ഇന്ത്യാവിഷന്‍, ടി.വിന്യൂ, ജയ്ഹിന്ദ് ചാനലുകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























