ഹോർമൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ

എൽപിജി ക്ഷാമം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ വാർത്തയുമായി ഇറാൻ. ഹോർമൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകി ഇറാൻ. കപ്പലുകളായ പുഷ്പക്, പരിമൾ എന്നിവയ്ക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി പോകാനാണ് ഇറാൻ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ ഹോർമൂസ് കടലിടുക്കിൽ മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ . അമേരിക്ക, ഇസ്രയേൽ, അവരുടെ സഖ്യകക്ഷികൾ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ തടയുമെന്ന് ഇറാൻ വ്യക്തമാക്കി. അതിനിടെയാണ്, സൗഹാർദ്ദം പുലർത്തുന്ന ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാനായി ഇറാൻ അനുവദിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞദിവസം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണിൽ ചർച്ച നടത്തിയിട്ടുണ്ടായിരുന്നു. എണ്ണ പ്രതിസന്ധി അടക്കം ചർച്ചയായതായാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha
























