അഞ്ജു ബോബി ജോര്ജ്ജിനെതിരെ മുന് അത്ലറ്റ് ബോബി അലോഷ്യസ് രംഗത്ത്, അഞ്ജുവിന്റെ കത്തിലെ പരാമര്ശം തന്നെ ഉദ്ദേശിച്ചാണെങ്കില് അഞ്ജുവിനെതിരെ മാന നഷ്ടക്കേസ് കൊടുക്കും

വിദേശപരിശീനത്തിന് പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയുട്ടുണ്‌ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്ന പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്‌ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമര്ശം തന്നെ ഉദ്ദേശിച്ചാണോ എന്നാണ് ബോബി അലോഷ്യസ് ചോദിച്ചിക്കുന്നത്.
തന്നെ കുറിച്ച് ആണ് പരാമര്‍ശം എങ്കില്‍ അഞ്ചുവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുന്നതാണെന്നും, അല്ലെങ്കില്‍ തന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതാണ് എന്ന് ബോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ വിഷയത്തില്‍ ഒരു വിശദീകരണം താന്‍ അഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കുകയാണ്. അഞ്ജുവിനെ ഇന്റര്‍വ്യൂ ചെയ്യുന്ന പത്രക്കാര്‍ ദയവായി ആ പരാമര്‍ശം ആരെ കുറിച്ചാണ് എന്ന് ചോദിക്കണം എന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. അഴിമതിയുടെ പുകമറയില്‍ ഒരു നിമിഷം പോലും നില്ക്കാന്‍ താല്പര്യവുമില്ലെന്നു ബോബി എഴുതി. ബോബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു
'കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ അഞ്ജുവിന്റെ തുറന്ന കത്ത് വായിച്ചത് വൈകിയാണ്. അതില്‍ എന്നെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നു എന്ന് ഏഷ്യാനെറ്റ് അവതാരകന്‍ സൂചിപ്പിച്ചതായി പലരും പറഞ്ഞു. വിദേശ പരിശീലനത്തെ കുറിച്ച് അഞ്ജു നടത്തിയ പരാമര്ശം ആയിരിക്കാം എന്നെകുറിച്ചുള്ള ആരോപണംഎന്നാണ് ഞാന്‍ കരുതുന്നത്. അതെന്നെ കുറിച്ച് തന്നെയാണോ എന്ന് അഞ്ജു വ്യക്തമാക്കണം എന്ന് അപേക്ഷിക്കുകയാണ്. എന്നെ കുറിച്ച് ആണ് പരാമര്‍ശം എങ്കില്‍ തീര്‍ച്ചയായും ഞാന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുന്നതാണ്. അല്ലെങ്കില്‍ എന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതാണ്. അതുകൊണ്ട് ദയവായി ഈ വിഷയത്തില്‍ ഒരു വിശദീകരണം ഞാന്‍ അഞ്ജുവില്‍ നിന്നും പ്രതീക്ഷിക്കുകയാണ്. അഞ്ജുവിനെ ഇന്റര്‍വ്യൂ ചെയ്യുന്ന പത്രക്കാര്‍ ദയവായി ആ പരാമര്‍ശം ആരെ കുറിച്ചാണ് എന്ന് ചോദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അഴിമതിയുടെ പുകമറയില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്ത്ഥന നടത്തുന്നത്.'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























