പൊതുജനങ്ങള്‍ക്ക് വേണ്ടി ഋഷിരാജ് സിംഗിന്റെ സന്ദേശം

എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പൊതുജനങ്ങള്‍ക്ക് സന്ദേശമയച്ചു. സന്ദേശത്തിന്റെ ഉള്ളടക്കം ഇതാണ്. കഞ്ചാവോ അത് പോലുള്ള ലഹരി വസ്തുക്കളോ ആരെങ്കിലും ഉപയോഗിക്കുകയോ, വില്‍ക്കുകയോ, കൃഷി ചെയ്യുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഋഷിരാജ് സിംഗിന്റെ മൊബൈല്‍ നമ്പറായ 09447178000 ല്‍ അറിയിക്കാം.
അല്ലെങ്കില്‍ ആരില്‍ നിന്നാണോ വിവരങ്ങള്‍ അറിയാന്‍ സാധ്യതയുള്ളത് അവരുടെ മൊബൈല്‍ നമ്പറുകള്‍ കൈമാറിയാല്‍ അദ്ധേഹം നേരിട്ടുതന്നെ അവരുമായി ബന്ധപെട്ടുകൊള്ളാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
വിദ്യാര്‍ഥികളോടായി ആവശ്യപെടുന്നത് ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ അറിഞ്ഞാല്‍ പ്രിസിപ്പാള്‍ അല്ലെങ്കില്‍ റെസിഡന്റ്‌റ് അസോസിയേഷനുകളെ അറിയിക്കുക എന്നതാണ്. സമൂഹത്തില്‍ നിന്നും ലഹരി ഉപയോഗം തുടച്ചു നീക്കുക എന്നതാണ് ഈ സന്ദേശത്തിന്റെ പ്രസക്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























