ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പ്രതിയുടെ മൊഴി: മദ്യലഹരിയില്‍ ജിഷയെ കുത്തിവീഴ്ത്തി...വെളളം ചോദിച്ചപ്പോള്‍ മദ്യം നല്‍കിയെന്നും പ്രതി

പോലീസിന് മുന്നില്‍ കൂസലില്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തി പ്രതി. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പ്രതിയുടെ കുറ്റസമ്മതം. കുളിക്കടവില്‍ വച്ച് ജിഷ പ്രതിയെ പരിഹസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി മിയുര്‍ ഉള്‍ ഇസ്‌ലാം പൊലീസിനോട് പറഞ്ഞു. കുളിക്കടവില്‍ വച്ച് ജിഷയുടെ കൂടെയുളള സ്ത്രീ പ്രതിയെ അടിച്ചുവെന്നും ഇതു കണ്ട ജിഷ ചിരിച്ചുവെന്നുവാണ് പൊലീസ് ഭാഷ്യം.
കൃത്യത്തിനു ശേഷം അസമിലേക്ക് തിരിച്ചു പോയ പ്രതി കാഞ്ചിപുരത്ത് മടങ്ങിയെത്തി. നിര്‍മ്മാണ കമ്പനിയില്‍ ജോലി തേടി. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഇയാളെ കുടുക്കിയത്. മദ്യലഹരിയിലാണ് ജിഷയെ കുത്തിയത്. ജിഷ വെളളം ചോദിച്ചപ്പോള്‍ പ്രതി മദ്യം നല്‍കിയെന്നും ആന്തരികാവയങ്ങളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഇയാള്‍ ജിഷയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലാത്സംഗം ജിഷ ചെറുത്തതോടെയാണ് ജിഷയുടെ ജനനേന്ദ്രിയം പ്രതി കുത്തിക്കീറിയത്. കൃത്യത്തിനു ശേഷം സീം കാര്‍ഡും ചെളി പുരണ്ട ചെരിപ്പും ഉപേക്ഷിച്ച് കനാലിലുടെ നടന്നുവെന്നും പ്രതി പറഞ്ഞു.
ഇരിങ്ങോള്‍ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്ന് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ജിഷയുടെ വീടിന് സമീപത്തെ കനാലിലാണ് എന്നും പ്രതി മൊഴി മാറ്റി.
പ്രതിയും ജിഷയും നേരത്തെ പരിചയമുള്ളവരാണ്. ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതി ജിഷയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു. പ്രതി തന്നെയാണ് തങ്ങള്‍ പരിചയക്കാരാണെന്ന കാര്യം വെളിപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ അമിയുര്‍ ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ രാവിലെ വാക്കേറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്ന് വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























