അന്യസംസ്ഥാന തൊഴിലാളികളെ സൂക്ഷിക്കണോ ?

ജിഷയെ കൊലപ്പെടുത്തിയ അമിയൂര്‍ ഇസ്ലാം ആദ്യമായല്ല ഇത്തരം ഒരു കൊലപാതകം നടത്തുന്നതെന്ന് റിപ്പോര്‍ട്ട്. ജന്മനാടായ അസമില്‍ ഇത്തരം കൊലപാതകം നടത്തി മുങ്ങിയ ആളാണ് അമിയൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം മാത്രമല്ല, ലൈംഗിക വൈകൃതങ്ങള്‍ സംബന്ധിച്ച് ഇയാള്‍ക്കെതിരെ നാട്ടിലും ഏറെ പരാതികള്‍ ഉണ്ടത്രെ. അമിയൂറിനെ അന്വേഷിച്ച് പോയ പോലീസ് സംഘത്തിന് ലഭിച്ച വിവരങ്ങളാണ് ഇത്. അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ അടിസ്ഥാന തൊഴില്‍മേഖല ഏതാണ്ട് പൂര്‍ണമായും കൈയ്യടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭീതിപ്പെടുത്തുന്നതാണ് പല വിവരങ്ങളും. കൊടും കുറ്റവാളികള്‍ പോലും ഇവര്‍ക്കിടയിലുണ്ടെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. കൃത്യമായ രജിസ്‌ട്രേഷന്‍ മാത്രമാണ് കേരളത്തിന് മുന്നിലുള്ള പോംവഴി. ജിഷയെ കൊന്നതുപോലെ തന്നെ സ്വന്തം നാട്ടിലും ഒരു കൊലപാതകം നടത്തിയിട്ടാണത്രെ അമിയൂര്‍ ഇസ്ലാം കേരളത്തിലെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ക്കെതിരെ നാട്ടില്‍ ലൈംഗിക വൈകൃതം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉണ്ടത്രെ.ഇത്തരം സംഭവങ്ങള്‍ ഒരു അമിയൂര്‍ ഇസ്ലാമില്‍ ഒതുങ്ങുന്നതല്ല. കേരളത്തില്‍ അടുത്തകാലത്തായി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കൊലപാതക കേസുകള്‍ കൂടിയിട്ടുണ്ട്. കൊടും ക്രൂരതയാണ് പലപ്പോഴും ഇത്തരം കൊലപാതകങ്ങളുടെ മുഖമുദ്ര. മൃതദേഹത്തെ വികൃതമാക്കുന്ന രീതിയിലുള്ള കൊലപാതകങ്ങളാണ് പലതും. അന്യ സംസ്ഥാന തൊഴിലാളികളെ കാടടച്ച് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് പേരില്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ക്രിമിനല്‍ പശ്ചാത്തലം ഉള്ളൂ. അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തണം എന്ന നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇത് നടക്കാറില്ല. അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























