ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍...ജീവനക്കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി: ബോബി ചെമ്മണ്ണൂരിനെതിരെ യുവതി നല്‍കിയ പരാതിയുടെ കോപ്പി പുറത്ത്..

ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും പീഡന വാര്‍ത്തകള്‍. പലവിധ തട്ടിപ്പുകള്‍ നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് അദ്ദേഹത്തിനെതിരെ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ യുവതി നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ജൂവലറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. 19 കാരിയായ ജീവനക്കാരിയെ റൂമില്‍ വിളിച്ചു വരുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭിണിയായപ്പോള്‍ ഗുളികകള്‍ നല്‍കി അലസിപ്പിക്കുകയും കോഴിക്കോട്ടെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഇടപെടലോടെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നുമായിരുന്നു വാര്‍ത്ത.
ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ജൂവലറിയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് എംഡി പീഡിപ്പിച്ചത്. സ്വന്തം ക്വാട്ടേഴ്‌സിലേക്ക് വിലിച്ചുവരുത്തിയ ശേഷം ഓഫിസിലിരിക്കാം എന്ന് പറഞ്ഞ് റൂമിലേയ്ക്ക് വിളിച്ചു വരുത്തിയാണ് തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ആദ്യ തവണ ഭീഷണിയിലൂടെ കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിയെ പിന്നീട് ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ആവര്‍ത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇങ്ങനെ ബോബി രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി അന്വേഷിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
ബോബി ചെമ്മണ്ണൂരില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്ന പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ബോബിയോട് പറഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനാണ് പറഞ്ഞത്. ഇതിനായി പെണ്‍കുട്ടിക്കി രണ്ട് പാക്കറ്റ് ഗുളികകള്‍ നല്‍കി. എന്നാല്‍, ആദ്യം ഗുളിക കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ജോലി ഞാന്‍ ശരിയാക്കുമെന്നും പറഞ്ഞാണ് ബോബി തന്റെ ഭീഷണിപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. തന്റെ കയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ടെന്ന് പറഞ്ഞായിരുന്നു ബോബിയുടെ ഭീഷണി. ഇതോടെ പെണ്‍കുട്ടിക്ക് ഭീഷണിക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി തന്നെ അന്വേഷിക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമക്കുന്നുണ്ട്.
ഈ വിഷയത്തെ കുറിച്ച് അന്വേഷി പ്രസിഡന്റ് കെ അജിതയ്ക്ക് പെണ്‍കുട്ടി സംഭവം ഉണ്ടായ സമയത്ത് നല്‍കിയ പരാതിയുടെ കോപ്പി ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ക്രൂര കൃത്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
2006ലായിരുന്നു ബോബി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്വേഷിക്ക് പരാതി നല്‍കിയത് കൂടാതെ കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കുകയുണ്ടായി. എന്നാല്‍, പൊലീസിന് നല്‍കിയ പരാതിയില്‍ നിന്നും ബോബിയെ രക്ഷിക്കാന്‍ അന്ന് രംഗത്തിറങ്ങിയത് മാദ്ധ്യമപ്രവര്‍വര്‍ത്തകരായിരുന്നു. വാര്‍ത്ത മുക്കാന്‍ വേണ്ടി മാദ്ധ്യമ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് പരസ്യം നല്‍കുകയും ചെയ്തു. ഇതോടെ മാദ്ധ്യമങ്ങളിലൊന്നും വാര്‍ത്ത വന്നിരുന്നില്ല.
പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കേ തന്നെ ഇത് വാര്‍ത്തായാക്കാതെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഒളിച്ചുകളിച്ചു. താരമമ്യേന സര്‍ക്കുലേഷന്‍ കുറഞ്ഞ ചില പത്രങ്ങളില്‍ മാത്രമാണ് ഈ വാര്‍ത്ത ഒറ്റക്കോളത്തില്‍ വന്നത്. ഇതോടെ അപകടം മണത്ത ബോബി മാദ്ധ്യമ സ്ഥാപനങ്ങളിലെ ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കൊപ്പം മാദ്ധ്യമ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ചെറുകിട പത്രങ്ങള്‍ക്ക് പോലും വലിയ തോതില്‍ പണം വാരിവിതറിയാണ് അന്ന് ബോബി ഈ കേസൊതുക്കിയത്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി മാദ്ധ്യമപ്രവര്‍ത്തകര്‍ അടക്കം സഹായം ചെയ്തുകൊടുത്തു. സാമ്പത്തികായി പിന്നിലൂള്ള കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയും കാശു കൊടുത്തുമാണ് ഈ കേസൊതുക്കിയത്. ഇവര്‍ പരാതി പിന്‍വലിച്ചതോടെ കേസ് വിസ്മൃതിയിലാവുകയും ചെയതു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























