അഞ്ചുതരം മരുന്നുകള്‍ നിരോധിച്ചു

ഗുണനിലവാരമില്ലാത്തതെന്നു കണെ്്ടത്തിയ മരുന്നുകളുടെ വില്‍പന കേരളത്തില്‍ നിരോധിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് ഈ മരുന്നുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്നു കണെ്്ടത്തിയത്. Gliton2 Tablets, Glimepride Tablets, GL11 Tablets, Diclofenac Sodium, Losartan Potassium & Amblodipine Tablets എന്നീ മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഈ മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണമെന്നും ഇതിന്റെ വിശദാംശങ്ങള്‍ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസില്‍ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























