ദളിത് യുവതികളുടെ അറസ്റ്റ്: പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസും എതിര്‍ കേസുമുണ്ട് അതിലെന്താണ് പ്രതികരിക്കന്‍. അമ്മയെയാണ് ജയിലിലടച്ചത്. കുട്ടിയെ അമ്മ കൂടെക്കൂട്ടുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.
എത്രയോ ആദിവാസി അമ്മമാര്‍ കുട്ടികളെയും കൊണ്ട് ജയിലില്‍ കിടന്നിരുന്നുവെന്നും കുട്ടികള്‍ ജയിലില്‍ പോകുന്നുന്നത് ആദ്യമായിട്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് വഴികള്‍ ഇല്ലാത്തതിനാലാകാം കോണ്‍ഗ്രസ് ഈ വഴി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.
ദളിത് യുവതികളുടെ അറസ്റ്റിനെ കുറിച്ച് മുമ്പ് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നും അത് പൊലീസിനോട് ചോദിക്കാനുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























