Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

രോഗഭീഷണി ഉയര്‍ത്തി തട്ടുകടകള്‍

30 AUGUST 2016 01:06 PM IST
മലയാളി വാര്‍ത്ത

ഭക്ഷണക്കര്യത്തില്‍ ലാഭം മാത്രം നോക്കിയാല്‍ വയറിന് പണികിട്ടും അതും കാര്യമായിത്തന്നെ. തട്ടുകടകള്‍ കടുത്ത രോഗഭീഷണി ഉയര്‍ത്തുന്നതായും ആരോഗ്യകരമല്ലാത്ത ചുറ്റുപാടില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്നും വ്യാപക പരാതി. എന്നാല്‍, ആരോഗ്യവകുപ്പോ തദ്ദേശഭരണ സ്ഥാപനങ്ങളോ പരാതികള്‍ പരിഗണിക്കുകയോ ഇത്തരം കടകള്‍ക്കെതിരെ നടപടി എടുക്കുകയോ ചെയ്യുന്നില്ല. ഇതര സംസ്ഥാനക്കാരടക്കം വഴിയോരങ്ങളില്‍ വാഹനങ്ങളിലും ചെറിയ ഷെഡുകളിലും തട്ടുകടകള്‍ ആരംഭിച്ചത്ഭാരിച്ച വാടകയും വൈദ്യുത ചാര്‍ജും കൊടുത്തു പ്രവര്‍ത്തിക്കുന്ന കടകളേക്കാള്‍ അല്‍പം വിലക്കുറവുണ്ടെന്നതിനാല്‍ വ്യാപകമായി പൊതുജനങ്ങള്‍ തട്ടുകടകളില്‍ നിന്നു ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ തട്ടുകടകളിലെ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യകരമായ ചുറ്റുപാടില്‍ അല്ലെന്നു പരക്കെ ആക്ഷേപമുണ്ട്. ഓടകള്‍ക്കു മുകളിലും വഴിയോരങ്ങളിലുമാണു പാചകം നടത്തുന്നത്. പലപ്പോഴും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നു പരിശോധിക്കാറില്ല. വിലകുറഞ്ഞ വെട്ട് നെയ്യ് പോലെയുള്ള ഉപയോഗിക്കുന്നതിനാല്‍ രോഗഭീഷണിയും കൂടുതലാണ്. തുടര്‍ച്ചയായി ഇത്തരം കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കു ഉദര രോഗങ്ങളും മറ്റും പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്നു ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നു. തട്ടുകടകളിലെ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ കൃത്രിമമായി സാധനത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതാണ്. മലിന ജലവും കക്കൂസ് മാലിന്യവും ഒഴുകുന്ന ഓടകള്‍ക്കു മുകളില്‍ പോലും കച്ചവടം നടത്തുകയും സാധനങ്ങളില്‍ രോഗവാഹികളായ ഈച്ചകളും പ്രാണികളും പറന്നിറങ്ങാറുണ്ട്. ഇത്തരം തട്ടുകടകള്‍ നടത്തുന്നവരില്‍ അധികവും കൂട്ടമായി താമസിക്കുകയും ഭക്ഷണ നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ മൊത്തമായി വാങ്ങുന്നവരുമാണ്. താമസ സ്ഥലത്തു കൂട്ടിയിട്ടിരിക്കുന്ന ഗോതമ്പ്‌പൊടി, മൈദ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയും സൂക്ഷിക്കുന്നതു ആരോഗ്യകരമായ ചുറ്റുപാടിലല്ല. കച്ചവടം നടത്തുന്ന ഭാഗങ്ങളില്‍ ഭൂരിഭാഗവും മലമൂത്രവിസര്‍ജ്ജനം ചെയ്യുന്ന മതിലുകളോടു ചേര്‍ന്നാണ്. ഇവെയല്ലാം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇവര്‍ പരാതി അവഗണിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (3 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (4 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (6 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (7 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (9 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (11 hours ago)

Malayali Vartha Recommends