16 കാരന് ലൈംഗിക പീഡനം: 23 കാരിക്കെതിരേ കേസ്, വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

ആണുങ്ങള്‍ക്ക് രക്ഷയില്ലാക്കാലം. ആണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചു യുവതിക്കെതിരേ ഉത്തര്‍പ്രദേശില്‍ ബലാത്സംഗകേസ്. യു പി യുടെ കുറ്റകൃത്യ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി വ്യത്യസ്തമായ ലൈംഗിക പീഡന കേസില്‍ 16 കാരന്റെ പരാതിയില്‍ 23 കാരിക്കെതിരേ കേസെടുത്തിരിക്കുന്നത് ഷഹന്‍പൂര്‍ പോലീസാണ്.
കോടതിയുടെ നിര്‍ദേശപ്രകാരം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങളാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ചില വീഡിയോ കഌപ്പിംഗുകള്‍ കാട്ടി തന്നെ വിവാഹം കഴിക്കാന്‍ യുവതി 16 കാരനെ ഭീഷണിപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. വിവാഹം കഴിച്ചില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ആണ്‍കുട്ടിയുടെ ജേഷ്ഠന്‍ പരാതിയുമായി പോലീസിന്റെ അരികില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. സാധാരണ കേസുകളില്‍ നിന്നും വിഭിന്നമായി കുറ്റവാളി യുവതിയും ഇര ആണ്‍കുട്ടിയുമാണെന്നതായിരുന്നു അവരെ ആശങ്കയിലാക്കിയത്.
എന്നാല്‍ കുടുംബം വിഷയത്തില്‍ കോടതിയെ സമീപിക്കുകയും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിക്കെതിരേ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പ്രണയബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഇരുവരും തമ്മില്‍ കൈമാറിയ എസ്എംഎസ് സന്ദേശങ്ങളുടെയും റെക്കോഡ് ചെയ്യപ്പെട്ട കോളുകളുടേയും പരിശോധന നടത്തിയ ശേഷമാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. യുവതി തന്നെ വിവാഹം കഴിക്കാന്‍ പയ്യന് സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നതായും ഇയാള്‍ നിഷേധിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടേയും ഏതെങ്കിലും തരത്തിലുള്ള വീഡിയോകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധന നടത്തുന്നുണ്ട്
https://www.facebook.com/Malayalivartha