മുന്‍ മന്ത്രിമാരുടെ ചങ്ക് കത്തുന്നു... ഏത് നിമിഷവും റെയ്ഡ് വരാം; കെ ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ആക്കൗണ്ടുകള്‍ മരവിപ്പിക്കും

മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടന്നതോടെ ആരോപണ വിധേയരായ അര ഡസണ്‍ മന്ത്രിമാരുടെ ചങ്ക് കത്തുതയാണ്. റെയ്ഡ് നടന്നാല്‍ രാഷ്ട്രീയ ഭാവി തന്നെ തകരും.
അതിനിടെ കെ. ബാബുവിന്റെ ബാങ്ക് ആക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് നീക്കം. ബാബുവിന്റേയും ഭാര്യയുടേയും അടക്കം അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് തീരുമാനം. മക്കളുടെ രണ്ട് ലോക്കറുകളും പിരശോധിക്കും. അധികാരമൊഴിഞ്ഞ് മാസങ്ങള്‍ക്കകം മുന്‍ മന്ത്രിയുടെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡിനത്തെുന്നത് സമീപകാല ചരിത്രത്തിലെ അപൂര്‍വ സംഭവം. മുമ്പൊരിക്കലും ഇതിന് സമാനമായ സംഭവം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് കേന്ദ്രങ്ങളില്‍ ഇത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ആരോപണ വിധേയരായ മറ്റ് മുന്മന്ത്രിമാരുടേയും വീട്ടില്‍ റെയ്ഡുകള്‍ വിജിലന്‍സ് നടത്തുമെന്നാണ് സൂചന.
ഇതിലേക്ക് വഴിവച്ചതാകട്ടെ മാസങ്ങളായി വിജിലന്‍സ് നടത്തിയ നിരീക്ഷണവും അതീവ രഹസ്യമായ നീക്കങ്ങളും. മൂന്നുമാസത്തെ നീക്കങ്ങള്‍ക്കൊടുവിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി മുന്മന്ത്രി കെ. ബാബുവിന്റെ വീട്ടിലും മക്കളുടെ ഭര്‍തൃവീടുകളിലും ബിനാമികളെന്ന് സംശയിക്കുന്ന സുഹൃത്തുക്കളുടെ വീട്ടിലും വിജിലന്‍സ് പരിശോധനക്കത്തെിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് കെ. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്, പാലരിവട്ടം മെഡിക്കല്‍ സെന്ററിനടുത്തുള്ള മകളുടെ ഭര്‍തൃഗൃഹം, തൊടുപുഴയിലെ മകളുടെ വീട്, ബാബുവിന്റെ സുഹൃത്തുക്കളായ തൃപ്പൂണിത്തുറയിലെ ബേക്കറിയുമടമ മോഹന്‍, ബിസിനസുകാരനായ കുമ്പളം സ്വദേശി ബാബുറാം എന്നിവരുടെ വീടുകളില്‍ റെയ്ഡ് ആരംഭിച്ചത്. ഇതില്‍ ബാബുറാമിന്റെ വീട്ടില്‍ നിന്ന് 90 ഓളം വസ്തു രേഖകളും വിജിലന്‍സ് പിടിച്ചെടുത്തും.
ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഓഗസ്റ്റ് 30ന് വിജിലന്‍സ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡിന് അനുമതി നേടിയത്. മോഹനും ബാബുറാമും കെ. ബാബുവിന്റെ ബിനാമികളാണെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് കൊച്ചി സെല്ലാണ് പല സംഘങ്ങളായി പിരിഞ്ഞ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
ബാബുവിന് റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയായിരുന്ന കാലഘട്ടം അനധികൃത സ്വത്ത് സമ്പാദനത്തിന് വേണ്ടി മാത്രം ഉപയോഗിച്ച ബാബു ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ വന്‍ തോതില്‍ അഴിമതി നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ബാബുവിന് കേരളത്തിന് അകത്തും പുറത്തും ബിനാമി ഇടപാടുകള്‍ ഉണ്ടെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ വിജിലന്‍സ് വ്യക്തമാക്കി. മകളുടെ പേരില്‍ തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷം രൂപയുടെ കാര്‍ വാങ്ങി. ബാര്‍ കോഴ വിവാദം ഉയര്‍ന്നതോടെ കാര്‍ വില്‍ക്കുകയായിരുന്നു.
തൃപ്പൂണിത്തുറയിലെ ബേക്കറി ഉടമകള്‍ ബാബുവിന്റെ ബിനാമികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പങ്കാളിത്തവും ബേക്കറി ശൃംഖലയില്‍ പങ്കാളിത്തവുമുണ്ട്. മന്ത്രിയായിരിക്കെ വീട് ലക്ഷക്കണക്കിന് രൂപ മുടക്കി മോടി പിടുപ്പിക്കുകയും ചെയ്തിരുന്നതായി വിജിലന്‍സ് കണ്ടെത്തി.
https://www.facebook.com/Malayalivartha