ഭക്ഷണം ചോദിച്ചിട്ട് നല്‍കിയില്ല..പകരം ഭക്ഷണത്തില്‍ ബ്ലേഡ് കഷ്ണങ്ങളിട്ട് പ്രതികാരം വീട്ടി: സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍

ആലങ്ങാട് ജുമാമസ്ജിദിന്റെ കീഴിലുള്ള മദ്രസ്സയില്‍ വിദ്യാര്‍ത്ഥികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ബ്ലേഡ് കഷ്ണങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ അസം സ്വദേശി അലിമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ പാചകം ചെയ്യുന്നവരോട് ഭക്ഷണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് ഭക്ഷണത്തില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ചേര്‍ത്തതെന്ന് ഇയാള്‍ പറഞ്ഞു.
27 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിയ്ക്കുന്നത്. ഇവിടെ തന്നെ പാചകം ചെയ്താണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
https://www.facebook.com/Malayalivartha