Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

കേരളത്തിന്റെ പാലിയേറ്റീവ്/ വയോജന പരിചരണ സംവിധാനത്തെ അഭിനന്ദിച്ച് ഡെന്‍മാര്‍ക്ക് സംഘം

08 JANUARY 2026 07:24 AM IST
മലയാളി വാര്‍ത്ത
കേരളത്തിന്റെ പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡെന്‍മാര്‍ക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. വയോജന പരിപാലനത്തിലും പാലിയേറ്റീവ് കെയറിലും കേരളത്തിന്റെ പിന്തുണ സംഘം അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുകയായിരുന്നു സംഘം.

വയോജന പരിപാലനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജന പരിപാലനത്തിനായി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. വയോജന പരിപാലനത്തിന് പ്രത്യേകം പ്രാധാന്യം നല്‍കി ജെറിയാട്രിക് വിഭാഗം ആരംഭിച്ചു. പാലീയേറ്റീവ് രോഗികളുടെ പരിചരണത്തിനായി സമഗ്ര പാലിയേറ്റീവ് കെയര്‍ പദ്ധതി 'കേരള കെയര്‍' ആരംഭിച്ചു. എല്ലാ കിടപ്പ് രോഗികള്‍ക്കും പരിശീലനം സിദ്ധിച്ച ഒരു സന്നദ്ധ സേവകന്റെ സേവനം ഉറപ്പാക്കി. ഗൃഹാധിഷ്ഠിത പരിചരണം ഉറപ്പാക്കാനായി പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കാനുള്ള താത്പര്യം ഡെന്‍മാര്‍ക്ക് സംഘം അറിയിച്ചു. കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്‌സും ഡെന്മാര്‍ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മിലുളള കരാര്‍ ജനുവരി 8ന് കൈമാറും.

ഡെന്‍മാര്‍ക്ക് സംഘം നഴ്‌സിംഗ് കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും സംഘം സംവദിച്ചു.

ഡെന്മാര്‍ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സന്‍, മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസന്‍സ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിര്‍സ്റ്റന്‍ ഹാന്‍സന്‍, മിനിസ്റ്റീരിയല്‍ സെക്രട്ടറി ഫീ ലിഡാല്‍ ജോഹാന്‍സന്‍, സീനിയര്‍ അഡൈ്വസര്‍ എസ്പന്‍ ക്രോഗ്, എംബസിയില്‍ നിന്നും ഹെഡ് ഓഫ് സെക്ടര്‍ പോളിസി എമില്‍ സ്റ്റോവ്രിംഗ് ലോറിറ്റ്‌സന്‍, ഹെല്‍ത്ത് കൗണ്‍സിലര്‍ ലൂയിസ് സെവല്‍ ലുണ്ട്‌സ്‌ട്രോം, പ്രോഗ്രാം ഓഫീസര്‍ നികേത് ഗെഹ്‌ലാവത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. -- 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (3 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (12 minutes ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (26 minutes ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (47 minutes ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (58 minutes ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (1 hour ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (5 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (5 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (5 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (5 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥ  (5 hours ago)

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം  (5 hours ago)

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

Malayali Vartha Recommends