ചോരത്തിളപ്പിൽ മലകയറാൻ വേഷം മാറിയ 36കാരി മഞ്ജുവിന്റെ അവസ്ഥ കണ്ട് ഭയന്ന് അവർ.. ക്ഷേത്രത്തിൽ കയറ്റിയവർക്കും പണി

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിശ്വാസത്തെ മുതലെടുത്ത് തിരഞ്ഞെടുപ്പ് നടത്തുന്ന രീതി കഴിഞ്ഞ കുറച്ചധികം കാലമായി കണ്ട് കൊണ്ടിരിക്കുന്നത് സജീവമാണ്. വർഷങ്ങൾക്ക് മുമ്പ് അയ്യന്റെ സന്നിധിയിലേക്ക് സ്ത്രീകളെ കയറ്റാനുള്ള ഒരു കൂട്ടരുടെ പരാക്രമവും അത്തരത്തിലൊന്നാണ് എന്നത് പകൽ പോലെ വ്യക്തം. എന്നാൽ വോട്ട് ലക്ഷ്യമിട്ട് അന്ന് അത്തരം പേക്കൂത്ത് കാട്ടിക്കൂട്ടിയവരൊക്കെ ഇപ്പോൾ എവിടെയെന്ന് ചികയുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ചാല മോഹനന്‍ മലയാളി വാർത്തയോട് നൽകിയ അഭിമുഖമാണ് അതിന് പ്രധാന കാരണം.
ശബരിമല വിശ്വാസം കളങ്കപ്പെടുത്താന്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നിന്നവരൊക്കൊക്കെ അയ്യൻ തന്നെ പണികൊടുന്നു എന്നാണദ്ദേഹം പറഞ്ഞ് വെക്കുന്നത്. ഇതിന് പ്രധാനപ്പെട്ട് ചൂണ്ടിക്കാണിക്കുന്നതാകട്ടെ മഞ്ജു എന്ന് പറയുന്ന കൊല്ലം സ്വദേശിനിയുടെ അവസ്ഥയും. ശബരിമല സന്നിധാനത്ത് കയറാന്‍ പോയ രഹ്ന ഫാത്തിമ,ബിന്ദു അമ്മിണി,കനക ദുര്‍ഗ എന്നിവരുടെ കൂടെ കൂട്ടത്തിലുണ്ടായിരുന്ന മഞ്ജുവിന്റെ അവസ്ഥ ഇപ്പോൾ അതി ദയനീയമാണ്. അന്ന് 36വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മഞ്ജുവിനെ പ്രായം തോന്നിക്കാൻ വേണ്ടി മുടി നരപ്പിച്ചത് പോലെ കളർ ചെയ്ത് വട്ടക്കണ്ണടയിമിട്ട് മല കയറ്റാൻ നോക്കി. എന്നാലിപ്പോൾ അവർക്ക് പുഴുവരിച്ച ജീവിതമാണ് ഫലം..
ഇത് അയ്യപ്പ ശാപം കൊണ്ടാണോ അല്ലയോ എന്നത് ഉറപ്പിച്ച് പറയുക എന്നത് സാധ്യമല്ലാ എങ്കിൽ പോലും ചരിത്രം പരിശോധിച്ചാൽ ഇന്നും അന്ന് മലയകറാൻ ശ്രമിച്ച സ്ത്രീകളെ മല കയറ്റാൻ ശ്രമിച്ചവരുടെയെല്ലാം ഗതി ഏതാണ്ട് സമാനമാണ്. ശബരിമല വിശ്വാസം കളങ്കപ്പെടുത്താന്‍ ചൂട്ടും കത്തിച്ച് മുന്നില്‍ നിന്നത് ഇടത് പക്ഷമാണല്ലോ..എന്താണ് അവരുടെ ഇന്നത്തെ അവസ്ഥ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലടക്കം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പാർട്ടി പ്രതിരോധത്തിലാകുകയാണ്. ഉത്തരം മുട്ടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ നേരെ ചൊവ്വെ മത്സരിക്കാനുള്ള ധൈര്യം പോലുമില്ലാത്ത അവസ്ഥയിലേക്കാണ് ഇടത് പക്ഷം എത്തിയിരിക്കുന്നത്. പറയുന്നത് വാസ്തവമാണോ എന്ന് ഉറപ്പില്ലാ എങ്കിലും അയ്യപ്പ ശാപം തീർക്കാനാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് കെട്ടിയതെന്ന കരക്കമ്പിയടക്കമുണ്ട്.. ശബരിമലയിൽ ഒരുകാലത്ത് പ്രായഭേദമില്ലാതെ വനിതകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.. ഇന്നിപ്പോൾ ശബരിമല സ്വർണ്ണക്കൊള്ളയുടെ ഭാഗമായി ഏത് സമയവും ജയിലാകാമെന്ന അവസ്ഥയിലാണ്. ഇനി മലകയറാൻ ശ്രമിച്ച രഹ്ന ഫാത്തിമ,ബിന്ദു അമ്മിണി,കനക ദുര്‍ഗ എന്നിവരൊക്കെ എവിടെയാണ്! എത്രയൊക്കെ പറഞ്ഞാലും മനസ്സമാധാനം നഷ്ടപ്പെട്ട് മുന്നോട്ടുള്ള ജീവിതം കയിച്ചുകൂട്ടുന്നു എന്നുള്ളതാണ്. അയ്യപ്പനെ സത്യത്തെ നിന്ദിച്ചതിനുള്ള ശിക്ഷയാണിതെല്ലാമെന്നാണ് നിലവിൽ വിശ്വാസികൾ പറയുന്നത്.
കേരള ദളിത് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ചാല മോഹനന്‍ ആചാരം ലംഘിച്ച് അകത്ത് കയറിയ ഈ 36കാരി ഇന്ന് മരണത്തോട് മല്ലിട്ട് കിടക്കയില്‍ എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നു. അയ്യപ്പന്‍ ഒരു വിശ്വാസം തന്നെയാണ് അത് കളങ്കപ്പെടുത്താന്‍ നിന്നാല്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് മോഹനന്‍ ഓര്‍മ്മപ്പെടുത്തുന്നു. ശബരിമലയില്‍ നടന്ന കൊള്ള വലിയ പൊട്ടിത്തെറിയില്‍ നില്‍ക്കുന്നു. കൊള്ള നടത്തിയവര്‍ ജയിലറയ്ക്കുള്ളില്‍ ഭ്രാന്തിളകി കിടക്കുന്നു. എല്ലാം അയ്യപ്പന്‍ കൊടുത്ത ശിക്ഷയെന്ന് വിശ്വാസികള്‍ ഉറച്ച് വിശ്വസിച്ച് നില്‍ക്കുന്നു. ഇതിനിടയിലാണ് അയ്യപ്പനെ തൊട്ടവരൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് മഞ്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി മോഹനന്‍ പറയുന്നത്.
2019ലാണ് ഇത്തരത്തിൽ വിശ്വാസികളുടെ വിശ്വാസത്തെ വേദനപ്പിക്കുന്ന തരത്തിൽ വലിയൊരു പ്രൊട്ടസ്റ്റ് കേരളത്തിലുണ്ടാവുന്നത്. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് ശബരി മല വിശ്വാസം. എന്നാൽ ഇതിനെ ചോദ്യം ചെയ്തായുന്നു പ്രതിഷേധം.
https://www.facebook.com/Malayalivartha
























