വീട്ടു മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ മാലിന്യം തള്ളുന്നു ; നിർത്തിക്കാൻ സർക്കുലറുമായി സർക്കാർ

വീട്ടുമാലിന്യങ്ങൾ നിക്ഷേപിക്കാൻ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ജീവനക്കാർ ഉപയോഗിക്കുന്നു എന്ന് വര്ഷങ്ങളായി ഉള്ള പരാതി ആണ്. മാലിന്യങ്ങൾ കവറിലും സഞ്ചികളിലുമാക്കി ജീവനക്കാരിൽ ചിലർ കാറിൽ കൊണ്ടുവന്ന് ബിന്നുകളിൽ തള്ളുകയാണ് ചെയ്യുക. ഭക്ഷണത്തിന്റെയും പച്ചക്കറികളുടെയും അവശിഷ്ടം അതിലുണ്ട്. സാനിറ്ററി പാഡുകളും വേസ്റ്റ് ബിന്നുകളിൽ തള്ളി. ഇതോടെയാണ് വേസ്റ്റ് ബിന്നുകൾ സി.സി.ടിവിയുടെ പരിധിയിലാക്കി.
തുടർന്ന് സെക്രട്ടേറിയറ്റിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഹൗസ് കീപ്പിംഗ് വിഭാഗം അഡിഷണൽ സെക്രട്ടറി നിർദ്ദേശിച്ചു. ഇപ്പോൾ ഇതാ ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നിൽ ഉൾപ്പെടെ തള്ളുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു. പിടിക്കപ്പെട്ടാൽ അച്ചടക്ക ലംഘനമായി കണക്കാക്കി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഭക്ഷണാവശിഷ്ടങ്ങളടക്കം സെക്രട്ടേറിയറ്റിലുണ്ടാകുന്ന മാലിന്യം ഓഫീസിൽ വച്ചിട്ടുള്ള പച്ച, നീല, ചുവപ്പ് ബക്കറ്റുകളിൽ തരംതിരിച്ച് നിക്ഷേപിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha


























