കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്

കെട്ടിടത്തിലെ 16-ാം നിലയില്‍ നിന്ന് വീണ് 26-കാരനായ ഇലക്ട്രോണിക് എഞ്ചിനിയറിന് ദാരുണാന്ത്യം. യൂറോപ്പില്‍ ഇലക്ട്രോണിക് എഞ്ചിനിയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബെഗളുരുവിലെത്തി ജോലിയില്‍ പ്രവേശിച്ച നിക്ഷപ് ആണ് മരിച്ചത്.
ഹസരഘട്ടയിലെ ഗൗഡിയ മാതയില്‍ താമസിച്ചുവരികയായിരുന്നുവെന്നും ബുധനാഴ്ച ബെംഗളൂരുവിലെ ഷെട്ടിഹള്ളിയിലെ പ്രിന്‍സ് ടൗണ്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി മാതാപിതാക്കളായ കിഷോറിനെയും ജയശ്രീയെയും കണ്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബാഗലഗുണ്ടെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
മരിക്കാനിടയായ സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും നിക്ഷപിന് കുറച്ച് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























