രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. ഇതോടൊപ്പം, ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കാനും കോടതി അനുമതി നൽകി. വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം ഈ മാസം 21ന് കേൾക്കും. സത്യവാങ്‌മൂലത്തിലെ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും മുൻകൂർ ജാമ്യത്തിൽ കോടതി അന്തിമ തീരുമാനം എടുക്കുക.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിനെ അറസ്റ്റുചെയ്യുന്നത് ഇന്നുവരെയാണ് കോടതി തടഞ്ഞിരുന്നത്. തനിക്കെതിരെ രാഹുലിന്റെ അനുയായികളും, സുഹൃത്തുക്കളും നിരന്തരം സൈബർ ആക്രമണം നടത്തുന്നു എന്ന പരാതി അതിജീവിത തിരുവനന്തപുരം സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.കഴിഞ്ഞദിവസം, അതിജീവിതയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു .
https://www.facebook.com/Malayalivartha
























