തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന താരറാണിയാണ് തമന്ന ഭാട്ടിയ. താരത്തിന്റെ അഭിനയം പോലെ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകവും സോഷ്യല്‍ മീഡിയയും.
ഗോവയില്‍ വച്ച് നടന്ന ന്യൂ ഇയര്‍ പരിപാടിയില്‍ തമന്ന പെര്‍ഫോം ചെയ്തിരുന്നു. സൂപ്പര്‍ ഹിറ്റ് ?ഗാനം ആജ് കി രാത്തിന് അടക്കം ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്. ഇത്തരത്തില്‍ ഒരു മിനിറ്റിന് ഒരുകോടി എന്ന കണക്കില്‍ ആറ് മിനിറ്റിന് ആറ് കോടിയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2025 ഡിസംബര്‍ 31ന് ഗോവയിലെ ബാഗ ബീച്ചില്‍ വച്ചായിരുന്നു തമന്നയുടെ പ്രോഗ്രാം. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അരണ്‍മനൈ 4 ആണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം സുന്ദര്‍, തമന്ന ഭാട്ടിയ, റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. നിലവില്‍ ഹിന്ദിയിലെ സിനിമകളുടെ തിരിക്കിലാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ബോളിവുഡ് പടങ്ങളിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. ഒപ്പം വിവിധ പ്രോജക്ടുകളില്‍ ഐറ്റം ഡാന്‍സ് അടക്കം തമന്ന സൈന്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























