സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ കൈപ്പത്തിയിൽ പലകസഹിതം ആണി തുളഞ്ഞുകയറി... രക്ഷകരായത് അഗ്നിരക്ഷാസേന

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ കൈപ്പത്തിയിൽ പലകസഹിതം ആണി തുളഞ്ഞുകയറി. ഉടന്‍തന്നെ കുട്ടിയെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആണിയും പലകയും നീക്കാനായില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
കഴിഞ്ഞദിവസം ഉച്ചയോടെ ബല്ലാ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. വിഘ്നേഷ് (11) എന്ന വിദ്യാർഥിക്കാണ് അപകടം പറ്റിയത്. അഗ്നിരക്ഷാസേന പലക നീക്കം ചെയ്തു. ആണിയിൽ നിന്ന് പലക വേർപെടുത്തിയപ്പോഴും ആണി കൈയിൽ തറച്ചുതന്നെ നിന്നു.
പിന്നീട് കുട്ടിയുടെ കൈയിൽ തറച്ച ആണി ഡോക്ടർമാർ പുറത്തെടുത്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ.വി. പ്രകാശന്, റെസ്ക്യൂ ഓഫിസര്‍ ലിനേഷ്, മറ്റ് ഉദ്യോഗസ്ഥരായ അജിത്, മിഥുന്മോഹന്, രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയുടെ കൈയില്‍ നിന്ന് ആണിയും പലകയും നീക്കം ചെയ്തത്.
"
https://www.facebook.com/Malayalivartha


























