ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു...

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച രാവിലെ സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു.
തിരച്ചിലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിസാര പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് ബില്ലാവറിലെ കഹോഗ് ഗ്രാമത്തിൽ ജമ്മു കശ്മീർ പൊലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചത്.
ഇതിനിടെ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി.ഏറ്റുമുട്ടലിനു പിന്നാലെ ഭീകരർ വനത്തിനുള്ളിലേക്ക് കടന്നു. ഇതോടെ രാത്രി മുഴുവൻ സേന വനമേഖല പൂർണമായി വളഞ്ഞതിനുപിന്നാലെയാണ് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചത്.
സിആർപിഎഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനാംഗങ്ങളെ ഇന്ന് രാവിലെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























