മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ഉത്തരവാദിത്വം തനിക്കല്ലെന്ന് കെ.പത്മകുമാര്‍

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ഉത്തരവാദിത്വം തനിക്കല്ലെന്ന് മുന്‍എംഡി കെ.പത്മകുമാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ട്. സിമന്റ് വിപണിയിലെ മല്‍സരം നേരിടാനാണ് ഡീലര്‍മാര്‍ക്ക് ഇളവു നല്‍കിയത്. തീരുമാനം മൂലം നഷ്ടമുണ്ടായ ഡീലര്‍മാരാണ് ആരോപണത്തിനുപിന്നിലെന്നും പത്മകുമാര്‍ കോടതിയില്‍ പറഞ്ഞു.
മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ളൈആഷ് ഇറക്കുമതി ചെയ്തതിലും വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്‍കിയ ബാങ്ക് ഗാരന്റി യഥാസമയം പുതുക്കാത്തതിലും അന്‍പതുലക്ഷം രൂപയുടെ നഷ്ടം. 2004 ല്‍ ആരംഭിച്ച കരാറില്‍ നിന്ന് 2008ല്‍ കമ്പനി പിന്മാറുകയും ബാങ്ക് ഗാരന്റി മടക്കി നല്‍കുകയും ചെയ്തതാണ് ആദ്യത്തെ കേസിനാധാരം.
തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഏതാനും സിമന്റ് ഡീലര്‍മാര്‍ക്കു 2014 ല്‍ പ്രത്യേക ഇളവു നല്‍കിയതിലൂടെ ആ വര്‍ഷം ലാഭത്തില്‍ മാത്രം 2.7 കോടി രൂപയുടെ ഇടിവുണ്ടായി. ഇങ്ങനെ രണ്ടു കേസുകളിലാണ് എംഡി കെ പത്മകുമാറിന്റെ പങ്ക്.
വിജിലന്‍സ് 2015 ല്‍ ദ്രുതപരിശോധന പൂര്‍ത്തിയാക്കിെയങ്കിലും ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൂഴ്ത്തിവച്ച കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനവും നിര്‍ദേശവും വന്നതിനു പിന്നാലെ കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് വിജിലന്‍സ് കേസെടുത്തത്. ഡപ്യൂട്ടിമാര്‍ക്കറ്റിങ് മാനേജരും ലീഗല്‍ ഓഫീസറും ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ഇവരുടെ അറസ്റ്റ് നടപടികളും ഉടനുണ്ടാകും.
https://www.facebook.com/Malayalivartha