അന്വേഷണം മുതിര്‍ന്ന സിപിഎം നേതാക്കളുടെ ഭാര്യമാരിലേക്കും മക്കളിലേക്കും, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം മയപ്പെടുത്താന്‍ പിണറായി

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണം മയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുഡിഎഫ് മന്ത്രിമാരുടെയും ബിനാമിമാരുടേയും വീടുകളില്‍ റെയ്ഡ് ചെയ്യാനിരിക്കെയാണ് അന്വേഷണത്തില്‍ പിണറായി ഇടപെട്ടത്. ഈ രീതിയില്‍ അന്വേഷണം തുടര്‍ന്നാല്‍ തന്റെ മന്ത്രിസഭയ്ക്കുകൂടി ഭീഷണിയാകുമെന്ന് പിണറായയിയെ പാര്‍ട്ടി നേതൃത്വം ധരിപ്പിച്ചതായാണ് സൂചന.
അന്വേഷണം തുടര്‍ന്ന് പോയാല്‍ മുതിര്‍ന്ന സിപിഎം നേതാവും ഇപ്പോഴത്തെ പിണറായി മന്ത്രിസഭയില്‍ അംഗവുമായ ഒരാളുടെ ഭാര്യയും കുടുങ്ങും. മാത്രമല്ല സിപിഎം നേതൃത്വത്തില്‍ ഉന്നതന്‍മാരായ പലരുടേയും മക്കളെയും വിജിലന്‍സ് പിടികൂടുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മന്ത്രിസഭയും പാര്‍ട്ടിയും പൊതുജനമദ്യത്തില്‍ ഒറ്റപ്പെടും. അതുകൊണ്ട് തന്നെ അന്വേഷണം മയപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിണറായിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് മാണിയേയും ബാബുവിനെയും മാത്രം ഫോക്കസ് ചെയ്ത് കൊണ്ട് അന്വേഷണം നീങ്ങുന്നതില്‍ പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കേസില്‍ പങ്കാളികളെന്ന് വിഎസ് ഉന്നയിച്ച ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പിന്നില്‍ സിപിഎം നേതൃത്വമാണെന്ന ആരോപണം വളരെ ക്തമാണ്. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഐ ഗ്രൂപ്പ് നേതാക്കളായ ഇവരുടെ വീട്ടിലും റെയ്ഡ് ഉണ്ടാകേണ്ടതായിരുന്നെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.
മുന്‍മന്ത്രി ആയിരുന്ന വിഎസ് ശിവകുമാറിന്റെ പേരില്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. വിഎസ് ശിവകുമാര്‍ നടത്തിയ അഴിമതികള്‍ സിപിഎമ്മിന്റെ മൗന സമ്മതും കൂടി ഉണ്ടായിരുന്നു. അഴിമതിയുടെ പങ്ക് പല സിപിഎം നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ശിവകുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പലതും ഏറ്റെടുക്കാന്‍ സിപിഎം മടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ശിവകുമാറിനെതിരെ ബിജുരമേശ് ഉന്നയിച്ച അരോപണം വളരെ ഗുരുതരമായിരുന്നെങ്കിലും അതിനെ കുറിച്ച് അന്വേഷിക്കാനോ സത്യാവസ്ഥ പുറത്തുകൊണ്ട് വരാനോ സിപിഎം ശ്രമിച്ചില്ലെന്നത് ഇതിന് തെളിവാണ്. ശിവകുമാറിന് അിമതി നടത്താന്‍ അന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യയും കൂട്ടുനിന്നതാണ് അന്വേഷണം മയപ്പെടുത്താന്‍ കാരണം. ശിവകുമാറിനെതിരെയുള്ള അഴിമതികള്‍ അന്വേഷിക്കുകയാണെങ്കില്‍ ഇവരും കുടുങ്ങുമന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്.
മന്ത്രിയായ ഇവരുടെ ഭര്‍ത്താവ് വിഎസ് മന്ത്രിസഭയിലും അംഗമായിരുന്നു. അന്ന് പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ പിണറായി മന്ത്രിസഭയില്‍ തീരെ അപ്രധാനവകുപ്പാണ് ഈ നേതാവിന് നല്‍കിയത്. പല പുതിയ മന്ത്രിമാര്‍ക്കും പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയപ്പോള്‍ ഈ നേതാവിനെ തഴഞ്ഞത് ചര്‍ച്ചയായിരുന്നു. മാത്രമല്ല വിജിലന്‍സ് അന്വേഷണം നീണ്ടുപോയാള്‍ പല സിപിഎം നേതാക്കന്‍മാരുടെ മക്കളും ബിനാമിമാരും കുടുങ്ങും. സിപിഎം നേതാക്കളുടെ ഭാര്യമാരുടേയും ബന്ധുക്കളുടേയും പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങളും കോണ്‍ഗ്രസ് പുറത്തുവിടുമെന്ന് സിപിഎമ്മിന് ഭയമുണ്ട്.
https://www.facebook.com/Malayalivartha