കള്ളന്‍മാര്‍ക്ക് വേണ്ടത് ലക്ഷങ്ങളല്ല..പകരം മുന്തിയ ഇനം വിദേശമദ്യം

വിദേശമദ്യ വില്‍പ്പനശാലയിലെ ലക്ഷങ്ങളൊന്നും കള്ളന്‍മാര്‍ക്ക് വേണ്ട. പകരം കവര്‍ന്നതോ മുന്തിയ ഇനം വിദേശമദ്യ കുപ്പികള്‍. തൃപ്രയാര്‍ ആനവിഴുങ്ങിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാലയിലാണ് മോഷണം നടന്നത്. സംഭവത്തില്‍ 45,730 രൂപ വിലവരുന്ന മദ്യ കുപ്പികളാണ് നഷ്ടമായത്.
മദ്യ വില്പനശാലയില്‍ 15 ലക്ഷയാണ് ഉണ്ടായിരുന്നത്. പക്ഷേ മോഷ്ടാക്കള്‍ അതൊന്നും എടുത്തിട്ടില്ല. മദ്യ വില്പനശാലയുടെ വടക്കു ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
അവധി ദിവസങ്ങളില്‍ മദ്യ വില്പനശാലയില്‍ സുരക്ഷാ ജീവനക്കാരനുണ്ടാകാറുണ്ട്. പക്ഷേപ്രവൃത്തി ദിവസമായതിനാല്‍ അന്ന് സുരക്ഷാ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഓഫീസ് തുറന്നപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്.
ജില്ലാ റൂറല്‍ പോലീസ് മേധാവി ആര്‍. നിശാന്തിനി, ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ്, വലപ്പാട് സിഐ സി.ആര്‍. സന്തോഷ്, എസ്‌ഐ പി.ജി. മധു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളവും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha