ആ പെണ്‍കുട്ടിക്ക് പിന്നെ എന്ത് സംഭവിച്ചു?; തന്റെ അവസാന ലൈവ് വീഡിയോ ആയിരിക്കുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ തേടി പോലീസ്

സ്‌നേഹത്തിന്റെയും ചാറ്റിംഗിന്റേയും ബാക്കിപത്രം. ഈ കരയുന്ന ജീവിതങ്ങളുടെ അവസാനം ആരും എന്തേ കാണാതെ പോകുന്നു. എല്ലാം സ്വന്തം അനുഭവത്തില്‍ നിന്നും പഠിക്കണമെന്നാണ് പലരുടെയും വാശി. ഇത് തന്റെ അവസാന വാക്കുകള്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു യുവാവമായി താന്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പിന്നീട് തന്നെ ചതിച്ച് കടന്നു കളഞ്ഞെന്നും ആരോപിച്ചാണ് പെണ്‍കുട്ടി സംസാരിച്ചു തുടങ്ങുന്നത്.
ഉവൈസ് ബിന്‍ ഉമര്‍, അലന്‍ ആന്റോ എന്നിവര്‍ തന്റെ കയ്യില്‍ നിന്നും പണവും സ്വര്‍വും വാങ്ങി തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. മണ്ണൂത്തി സ്വദേശികളാണ് യുവാക്കളെന്നും പെണ്‍കുട്ടി പറയുന്നു. ഇത് പോലൊരു ഗതികേട് മറ്റൊരു പെണ്ണിനും വരരുത്. ഇനിയും തനിക്കിത് സഹിക്കാന്‍ പറ്റില്ല. ചതിയില്‍പെട്ട തന്നെ ഇനി കണ്ടില്ലെങ്കില്‍ ഉത്തരവാദിത്വം ഈ രണ്ട് യുവാക്കള്‍ക്കാണെന്നും പെണ്‍കുട്ടി വിതുമ്പലോടെ പറയുന്നുണ്ട്.
തനിക്ക് തരാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടി പറയുന്നു. വീഡിയോ പ്രചരിച്ചതോടെ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടിയേയും അമ്മയേയും കണ്ടെത്താനായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒല്ലൂര്‍ സിഐ ആണ് അന്വേഷണം നടത്തുന്നത്.
ഒന്നര വര്‍ഷം മുതലാണ് ഈ കുടുംബം പീച്ചിയില്‍ താമസം തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. അതിന് മുമ്പാണ് സാമ്പത്തിക ചൂഷണം നടന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയരായ ഉവൈസ്, ആന്റോ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എല്ലാം അവര്‍ കൊണ്ടുപോയി എന്നു വിലപിക്കാന്‍ പെണ്‍കുട്ടികളുടെ ജീവിതം പിന്നെയും ബാക്കി. ഈ പെണ്‍കുട്ടിയുടെ കണ്ണീര്‍ എങ്കിലും അവസാനത്തേതായിരുന്നെങ്കില്‍. ചതിക്കാനുള്ള നമ്പറുകളുമായി പലരും കറങ്ങുന്നുണ്ട് ജാഗ്രതൈ.
https://www.facebook.com/Malayalivartha